പോസ്റ്റർ: S V
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Seong-hun |
പരിഭാഷ | കിന്റൽ വർക്കിച്ചൻ |
ജോണർ | ഹൊറർ, ആക്ഷൻ |
കിങ്ഡം സീസൺ 2വിന്റെ അവസാനം ലീ ചാങ് ഉം സംഘവും സൂമ്പികളുടെ ഒറിജിൻ അറിയാൻ വേണ്ടി ആയിരുന്നു അവരുടെ ശ്രെമം... എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആഷിൻ എന്ന കഥാപാത്രം കടന്നു വരുന്നു
കിങ്ഡത്തിന്റെ പ്രീക്വൽ ആണ്
കിങ്ഡം: ആഷിൻ ഓഫ് ദി നോർത്ത്.
പ്യേസാ ഗുന്നിൽ ആണ് മരിച്ചവരെ തിരിച്ചു കൊണ്ട് വരുന്ന ചെടി ആദ്യമായി ഉത്ഭവിച്ചത് എന്ന് പറയപ്പെടുന്നു
പ്യേസാ ഗുന്നിലേയ്ക്ക് പ്രവേശിക്കാൻ താഴ്ന്ന വംശത്തിന് അനുവാദം ഇല്ല.
അവിടുത്തെ പർവ്വതം മൗണ്ട് ബേക്കടു എന്നും,ചുരം ബിർച്ച് ചുരമെന്നും അറിയപ്പെടുന്നു.
അപൂർവമായി കാടുകളിൽ കാണുന്ന ജിൻസെങ് ചെടിയെ മരണശയ്യയിൽ കിടക്കുന്ന ആളുകളെ പോലും തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് പറയുന്നുണ്ട്.
സോമ്പി വിര വസിക്കുന്ന ചെടിയും,വന്യമായ ജിൻസെങും രണ്ടാണ്..അത് മാറിപോവാതിരിക്കാൻ ശ്രദ്ധിക്കുക( സ്ഥിരമായി കൊറിയൻ ഡ്രാമകൾ കാണുന്നവർക്ക് ജിൻസെങ് സുപരിചിതമായിരിക്കും,അല്ലാത്തവർക്കായി)
ഉത്തരദിക്കിൽ ആണ് കഥ അരങ്ങേറുന്നത്.
ഉത്തര ദിക്കിലെ "അമ്നോക്ക്" നദിയുടെ തീരത്തുള്ള മഞ്ചൂറിയൻ സമതലത്തിൽ നിന്നെത്തിയതാണ് "ജർച്ചെൻസ്" വിഭാഗക്കാർ.
ഒരുപാട് ഗോത്രങ്ങൾ ചേർന്നതാണ് ജർച്ചെൻ സമൂഹം.
പാജിയോ നദിയുടെ തീരത്ത് തമ്പടിച്ച് താമസിക്കുന്ന ജർച്ചെൻസ്, ശക്തരായ പജ്യോവി ജെർച്ചെൻസ് എന്നറിയപ്പെടുന്നു.
നൂറ് കൊല്ലത്തോളമായി ജോസ്യണിൽ സ്ഥിര താമസമാക്കിയ ജർച്ചെനുകൾ "സീയോങ്ജോയെൻസ്" എന്നറിയപ്പെടുന്നു.
പ്രധാനമായും ഈ രണ്ട് വിഭാഗങ്ങളെയും ചുറ്റി പറ്റിയാണ് കഥ പുരോഗമിക്കുന്നത്
പജ്യോവികളുടെ നീക്കങ്ങൾ ചോർത്താൻ ജോസ്യൺ സൈന്യം "സീയോങ്ജോയെൻസിനെയാണ്" വശത്താക്കുന്നത്.
ബാക്കിയൊക്കെ സീരീസ് കാണുമ്പോൾ മനസ്സിലാവുമെന്ന് കരുതുന്നു.
ആഷിൻ ആയിട്ട് ജുൻ ജി ഹ്യൂൺന്റെ കിടിലം പെർഫോമൻസ്. മേക്കിങ് അത് തന്നെ ആണ് ഇതിൽ ഏറ്റവും മുന്നിട്ട് നിന്നത് വിഷ്വൽസ് ,ബിജിഎം , എല്ലാം മാരകം.