ഭാഷ | സ്പാനിഷ് |
---|---|
സംവിധാനം | Carlos Alonso Ojea |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ഹൊറർ, സസ്പെൻസ് |
ഹൊറർ സാഹിത്യങ്ങളില്‍ അഭിനിവേശമുള്ള എട്ട് യുവ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എല്ലാ ആഴ്ചയും ഒരു ബുക്ക് ക്ലബ്ബിൽ കണ്ടുമുട്ടുന്നു. അവരുടെ ഒത്തുചേരല്‍ ഒരു പ്രാങ്കില്‍ ക്രൂരമായ കൊലപാതകം സംഭവിക്കുന്നതോടെ വേറൊരു തലത്തിലേക്ക് മാറുന്നു. ഈ സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ അവരെ ഭീഷണിപ്പെടുത്തുന്നു. ആ അജ്ഞാതന്‍ സോഷ്യല്‍ മീഡിയായില്‍ ഇവരെ കഥാപാത്രങ്ങളാക്കി ഒരു ഹൊറര്‍ നോവല്‍ എഴുതാന്‍ തുടങ്ങുന്നു. ഓരോ അദ്ധ്യായത്തിലും ഇവരില്‍ ഒരാള്‍ വീതം കൊല്ലപ്പെടുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട അവര്‍ സ്വയ രക്ഷയ്ക്കായി പൊരുതുകയാണ്.
സ്ക്രീം, ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മർ എന്നീ സിനിമകളുടെ ഗണത്തില്‍പ്പെടുന്ന ഏറ്റവും പുതിയ ഹൊറര്‍ സ്പാനിഷ് ചിത്രമാണ് ഇത്.
കാണുക... ആസ്വദിക്കുക...