KILL ZONE – S.P.L. – കിൽ സോൺ എസ്.പി.എൽ. (2005)

ടീം GOAT റിലീസ് : 119
KILL ZONE – S.P.L. – കിൽ സോൺ എസ്.പി.എൽ. (2005) poster
ഭാഷ കൻ്റോണീസ്
സംവിധാനം Wilson Yip
പരിഭാഷ വൈഷ്ണവ്
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

പോലീസ് ഇൻസ്‌പെക്ടർ ആയ ചാൻ തന്റെ കരീയർ വോങ് പോ എന്ന ക്രിമിനലിനെ പിടിക്കുന്നതിനായി നീക്കി വെച്ചിരിക്കുകയാണ്. ഒരിക്കൽ വോങ് പോ'ക്ക് എതിരെയുള്ള സാക്ഷിയുമായി കോടതിയിലേക്ക പോകുന്ന വഴി ജാക്ക് എന്ന വാടക കൊലയാളി ഒരു ആക്‌സിഡന്റ് ഉണ്ടാക്കുകയും തുടർന്ന് സാക്ഷിയെയും അയാളുടെ ഭാര്യയെയും വക വരുത്തുകയും ചെയ്യുന്നു. ആക്‌സിഡന്റിൽ നിന്ന രക്ഷപ്പെടുന്ന ചാൻ തനിക്ക് ബ്രെയിൻ ട്യൂമർ ആണെന്നും അധികം നാൾ ജീവിക്കില്ല എന്നും ഡോക്ടർ മുഖേന അറിയുന്നു. തുടർന്ന് മരിച്ച സാക്ഷിയുടെ മകളെ chan ദത്തെടുക്കുകയും വോങ് പോ എന്ന ക്രിമിനലിനെ എന്ത് വില കൊടുത്തും കുടുക്കും എന്ന് പ്രതിജ്ഞ എടുക്കുന്നു.

3 വർഷങ്ങൾക്കു ശേഷം മാ എന്ന ഉദ്യോഗസ്ഥൻ ചാൻ'ന് പകരം ജോലിയിലേക്ക് എത്തുന്നു. ആ സമയത്താണ് വോങ് പോ' ക്ക് എതിരെയുള്ള തെളിവുമായി ഒരു പയ്യൻ വരുന്നത്. ജോലിയിൽ നിന്നും വിരമിക്കുന്നതിനു മുൻപ് വോങ് പോ യെ കുടുക്കാനുള്ള അവസാന അവസരം മുതലെടുക്കാൻ ചാൻ ഇറങ്ങുന്നു. കൂടെ പുതിയ ഇൻസ്‌പെക്ടർ മാ യും.

ഡോണി യെൻ , സമോ ഹുങ് , സൈമൺ യാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ആക്ഷൻ ത്രില്ലെർ ആണ് SPL : കിൽ സോൺ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഡോണി യെൻ തന്നെയാണ് ഈ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും മനോഹരമായ bgm ഉം ഒത്തു ചേർന്ന ചിത്രം ഒരു തവണ കാണാനുള്ള വകയൊക്ക പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.