ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Nikhil Nagesh Bhat |
പരിഭാഷ | അനന്തു പ്രസാദ്, ഷാഫി വെൽഫെയർ, ശ്രീകേഷ് പി എം |
ജോണർ | ആക്ഷൻ, ത്രില്ലർ |
ആർമി കമാന്‍ഡോ അമ്രിത് തന്റെ പേർസണൽ ഒരു കാര്യത്തിന് ന്യൂഡൽഹിക്കു ട്രെയിൻ പിടിക്കുന്നു, അടുത്ത ബോഗിയിലോ അയാളുടെ കാമുകിയും കുടുംബവും, നല്ലൊരു റൊമാന്റിക് യാത്ര ആക്കാം എന്ന് ഇരിക്കുന്ന വേളയിലാണ് അങ്ങോട്ടാണ് ഒരു ലോഡ് പിടിച്ചു പറിക്കാർ വന്നു കയറുന്നത്.... ശരി, വന്നവന്മാർ വലതും എടുത്തിട്ട് പോകാൻ ആണെൽ അത് ചെയ്യണം... കൂടുതൽ ഷോ കാണിച്ചു... ദേഹത്തു തൊടാമോ...?... തൊട്ടു.....പിന്നെ അങ്ങോട്ട് തൊട്ടവനും കട്ടവനും ഒക്കെ പെട്ട അവസ്ഥയാണ്... നല്ല അസ്സൽ ചോരക്കളി ലൈനിൽ വെട്ട് കുത്തുമായി ആ ട്രെയിൻ ഒരു രക്തകളമാകുന്ന കാഴ്ച്ചയാണ് സുഹൃത്തുക്കളെ... ആ കളിക്ക് സാക്ഷി ആകാൻ ധൈര്യം ഉണ്ടേൽ പെട്ടന്ന് തന്നെ കണ്ടോ... One of best Indian bloodshed action flick.....
ഏതാണ്ട് 100 മിനിറ്റ് ചില്ലറയിൽ പോകുന്ന കഥയിൽ 90 മിനിറ്റും ട്രെയിനിൽ തന്നെ ആണ്, ആദ്യമൊക്കെ ഒരു ഹിന്ദി സീരിയൽ ആണോ എന്നൊക്കെ മേക്കപ്പ് ലൈറ്റിങ്ങും കൊണ്ട് തോന്നി പോകും പക്ഷെ ലിറ്റിങ്ങിൽ ചോര വന്നു വീഴുന്നതോടെ ട്രെയിൻ യാത്ര ഫുൾ സ്പീഡിൽ ആകും അത് പിന്നെ ഒരു സാഡിസ്റ്റ് മൈൻഡിലേക്ക് നമ്മളെ സിനിമ എത്തിക്കുന്നു എന്നതാണ് സത്യം, അജ്ജാതി വില്ലത്തരം 'DID' ഫൈനനലിസ്റ്റ് രാഗവ് ജൂയാൽ പകർന്ന് നൽകുന്നുണ്ട്.
അതേപോലെ ടെക്നിക്കൽ ഘടകങ്ങൾ നോക്കിയാൽ ഫൈറ്റ് കൊറിയോ, ആർട്ട്, ബിജിഎം എന്നിവ ടോപ്പ് ആയിരുന്നു.
Action-Thriller പടങ്ങളുടെ Fan ആണോ നിങ്ങൾ?..എങ്കിൽ തീർച്ചയായും കാണുക, one of best action movie of recent time.
Must watch... Don't miss it...