ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Akarsh Khurana |
പരിഭാഷ | ആഷിക് പി എസ് |
ജോണർ | കോമഡി, ഡ്രാമ |
ലളിതമായ ഒരു ചിത്രം, പുതുമകളൊന്നുമില്ലെങ്കിലും മോശമില്ലാത്ത മേക്കിങ് മൂലം രസിപ്പിക്കുന്നുണ്ട്
Karwaan.നർമത്തിൽ ചലിച്ചു കഥ പറഞ്ഞ റോഡ് മൂവിയിലൂടെ ദുൽകർ സൽമാൻ തന്റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു.ബാംഗ്ലൂർ ഡെയ്‌സ് കഥാപാത്രത്തിന്റെ ഷേഡുകൾ നിറഞ്ഞ അവിനാഷ് എന്ന കഥാപാത്രം അയാൾക്ക് വെല്ലുവിളി ഉണർത്തുന്ന ഒന്നായിരുന്നില്ല..മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ സിനിമയിൽ ബാംഗ്ലൂർ-കൊച്ചി റോഡ്ട്രിപ്പ് പശ്ചാത്തലത്തിലുള്ളതാണ്.
ഗംഗോത്രി യാത്രയിൽ അപകടത്തിൽപെട്ട് മരണമടഞ്ഞ അവിനാഷിന്റെ അച്ചൻറെ മൃതശരീരം കാർഗോ കമ്പനിയുടെ തെറ്റ് മൂലം കൊച്ചിയിലാണ് എത്തപ്പെടുന്നത്.അവിനാശിന് ലഭിച്ചതാകട്ടെ കൊച്ചി സ്വദേശിയായ സ്ത്രീയുടെ ബോഡിയും.അതുമായി ഊട്ടി വഴി കൊച്ചിയിലേക്ക് സുഹൃത് ഷൗക്കത്തുമൊത് യാത്ര തിരിക്കുകയാണയാൾ..ആ കാഴ്ച്ചകളാണ് സിനിമ പറയുന്നത്.
സ്വതസിദ്ധമായ, അലസമെന്നു തോന്നിപ്പിക്കുന്ന, ഡയലോഗ് ഡെലിവറിയും നർമരംഗങ്ങളുടെ ഉള്ളു മനസ്സിലാക്കിയുള്ള രസച്ചരട് പൊട്ടാതെയുള്ള ഇർഫാൻ ഖാന്റെ ഷൗക്കത്തും അയാളുടെ പ്രണയവും നമ്മെ ചിരിപ്പിക്കും.