പോസ്റ്റർ: തുഷാർ വിറകൊടിയൻ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | J.A. Bayona |
പരിഭാഷ | ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു |
ജോണർ | Action, Sci-fi |
വോൾക്കാനിക് ഇറപ്ഷൻ മൂലം നശിക്കാൻ പോകുന്ന ജുറാസിക് പാർക്കിനെ യുഎസ് സെനറ്റും കൈയ്യൊഴിയുന്നു, അതേ സമയം ക്ലെയർ പാർക്കിലെ ദിനോസറുകളെ സംരക്ഷിക്കുന്നതിന് ജുറാസിക് പാർക്കിന്റെ സ്ഥാപകനായ ജോൺ ഹാമ്മണ്ടിന്റെ പാർട്ണർ ബെഞ്ചമിൻ ലോക്കവുഡിന്റെ നിർദ്ദേശ പ്രകാരം ദിനോസറുകളെ രക്ഷിച്ച് മറ്റൊരു മനുഷ്യവാസം ഇല്ലാത്ത ഒരു ഐലണ്ടിലേക്ക് മാറ്റുന്നതിന് ഓവനുമായി പുറപ്പെടുന്നു.
ജുറാസിക് ട്രൈയോളജിയിലെ രണ്ടാം ഭാഗമായിയാണ് ഫാളൻ കിംഗ്ഡം എത്തുന്നത്. ഒത്തിരി പോരായ്മകൾ ഉണ്ടായിരുന്ന ആദ്യ ഭാഗം പ്രേക്ഷകരെയും ആരാധകരെയും പൂർണമായി തൃപ്തിപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ അതിലെ പല പോരായ്മകളും പരഹരിച്ചാണ് രണ്ടാം ഭാഗം വന്നിരിക്കുന്നത്.
പടം തുടങ്ങുന്ന സീൻ തന്നെ പൊളിച്ച് എന്ന് പറയാം രാത്രിയും മഴയും ടി റെക്‌സിന്റെ ഇന്‍ററോയും ഒപ്പം മോസ്സറസും ചേർന്നപ്പോൾ കിടുക്കി. കഴിഞ്ഞ ഭാഗത്തിൽ ഒരു ദിനോസറിന് മാത്രം അനിമട്രോണിക് ഉപയോഗിച്ചപ്പോൾ ഇതിൽ അഞ്ച് ജീവികൾക്ക് അനിമട്രോണിക് ഉപയോഗിച്ചിട്ടുണ്ട് അതിന്റേതായ മികവ് ചിത്രത്തിൽ കാണാനും ഉണ്ട്. ടീ റെക്സ് Velociraptor Indoraptor എന്നിങ്ങനെ പല ദിനോസറുകളുടെയും ഡീറ്റൈലിങ് അതിഗംഭീരം ആയിരുന്നു. Indoraptorinte സീനുകളാണ് ചിത്രത്തിൽ എടുത്ത് പറയേണ്ടത്, ഇരുട്ടും ഇൻഡോറപ്ടറും പിന്നെ കിടിലൻ BGM മും സൗണ്ട് എഫക്റ്റ്സ് ഒക്കെ ഒന്നിച്ചപ്പോൾ മികച്ച വിഷ്വൽ ട്രീറ്റ് പ്രേക്ഷകർക്ക് നൽകാൻ ചിത്രത്തിന് സാധിച്ചു.
ദി ഓർഫനേജ്, ഇംപോസിബിൾ, എ മോൺസ്റർ കോൾസ് എന്നി ചിത്രങ്ങളുടെ സംവിധായകനായ ജെ എ ബയോണയാണ് ഫാളൻ കിംഗ്ഡം സംവിധാനം ചെയ്തിരിക്കുന്നത്.
വളരെ ചുരുക്കം ദിനോസറുകളിൽ മാത്രം ആദ്യ ഭാഗം ഒത്തിങ്ങിയപ്പോൾ ഇതിൽ കൂടുതൽ ദിനോസറുകൾക്ക് നല്ല സ്ക്രീൻ ടൈമും മികച്ച സീനുകളും നൽകുന്നുണ്ട്. പുതിയ ജുറാസിക് പർക്കിലേക്കുള്ള വാതിലുകൾ തുറന്ന് ഫാളൻ കിംഗ്ഡം അവസാനിക്കുമ്പോൾ മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കനുള്ള വക ചിത്രം നൽകുന്നുണ്ട്.