ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Chad Stahelski |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
ജോൺ വിക്കിനെ പറ്റി പ്രത്യേകിച്ചു ഒരു ആമുഖം വേണമെന്നു തോന്നുനില്ല.
തനിക്കു ഫ്രീഡം കിട്ടാൻ വേണ്ടി ഹൈ ടേബിളിനു എതിരെ പോരാടുന്ന ജോൺ വിക്കിനെ ആണ് നമ്മൾ ഇവിടെ കാണുന്നത്. പക്ഷെ അത് അത്ര എളുപ്പമുള്ള ഒന്നല്ലല്ലോ.
ഈ സിനിമ കാണാൻ പോകുന്ന എല്ലാര്ക്കും അവരുടെ മനസ്സിൽ ചില പ്രതീക്ഷകൾ ഉണ്ടാകും. ഉണ്ടാകണമല്ലോ. എനിക്കും ഉണ്ടായിരുന്നു. പക്ഷെ ആ പ്രതീക്ഷകൾക്കുമൊക്കെ മുകളിൽ നിൽക്കുന്ന അനുഭവം ആണ് സിനിമയിൽ നിന്നും കിട്ടുന്നത്. അടി എന്ന് വെച്ചാൽ പൊരിഞ്ഞ അടി. ജോൺ വിക് കഴിഞ്ഞ 3 പാർട്ടിലും അതിന്റെ മേക്കിങ് കോറിയോഗ്രാഫ്യ് എടുത്തു പറയണ്ട ഒന്നായിരുന്നു.ഇവിടെയും അത് ടോപ് ആണ്. രാത്രികാല ദൃശ്യങ്ങൾ ഒക്കെ പക്കാ ആയിരുന്നു. അതുപോലെ ബിജിഎം. ആക്ഷൻ സീനുകൾ വരുമ്പോ അതിന്റെ ഇടയ്കിൽ ഉള്ള തീം മ്യൂസിക് ഒകെ കാണുന്നവരിൽ നല്ലപോലെ ത്രില്ലിംഗ് ഉളവാകുന്നതുമായിരുന്നു.
ഗൺ ഷോട്ട് സൗണ്ട് ,അതും പിസ്റ്റൾ സൗണ്ട് ഒകെ കിടു എഫ്ഫക്റ്റ് ആയിരുന്നു. ഈ അടുത്ത കാലത്തു ഒരു സിനിമയിൽ പിസ്റ്റൾ ഗൺ ഉപയോഗിച്ചുള്ള വെടി വെപ്പ് ഇത്ര കിടിലൻ ആയിട്ടു ഉപയോഗിച്ചിരിക്കുന്നത് ഒരുപക്ഷെ ഈ സിനിമയിൽ ആയിരിക്കും. അമ്മാതിരി ഫൈറ്റിങ് ആയിരുന്നു. അതിന്റെ സൗണ്ടും എല്ലാംകുടെ ഒരു എൻഗേജിങ് ആയിരുന്നു.ഈ അടുത്ത കാലത്തൊന്നും, എന്തിനു കഴിഞ്ഞ 2/3 വര്ഷം നോക്കിയാലും ഗൺ ഷോട്ട് സൗണ്ട് ഇത്രക്കും കിടു ആയിട്ടു ഞാൻ വേറെ ഒരു സിനിമയിലും കേട്ടിട്ടില്ല. അവസാനം ഇങ്ങനെ ഒകെ കിടു എഫ്ഫക്റ്റ് കിട്ടിയത് ജോൺ വിക് 3ൽ നിന്നാണ്.
കൂടാതെ സിംഗിൾ Aerial shot ഒരു സീൻ ഉണ്ട്. ഇജ്ജാതി കിടു ഐറ്റം ആയിരുന്നു ആ ഒരു 3/4 നടന്നത്.
ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്. കൂടുതലും ഒന്നും പറയുന്നില്ല.. 2 മണിക്കൂറിൽ നോൺ സ്റ്റോപ്പ് ആക്ഷൻ കാണാൻ താല്പര്യം ഉള്ളവർക്ക് ധൈര്യമായി കാണാം.
© Arjun Achu