ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Kyoo-tae, Yun-ho Yang |
പരിഭാഷ | നിതിൻ കോഹിനൂർ |
ജോണർ | ആക്ഷൻ, സ്പൈ |
സൗത്ത് കൊറിയയിലെ സുഹൃത്തുക്കളായ മൂന്ന് രഹസ്യാന്വേഷണ ഏജന്റുമാർ, അതിലൊരാൾക്ക് പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി, നോർത്ത് കൊറിയൻ സുപ്രീം പീപ്പിൾ ചെയർമാനെ വധിക്കേണ്ടി വരുന്നു.തുടർന്ന് ശത്രു പക്ഷത്താവുന്ന ഇവരുടെ അതിജീവന പോരാട്ടം.പ്രതികാരത്തിനായി നോർത്തിൽ നിന്നെത്തുന്ന സംഘവും. തുടർന്നുണ്ടാവുന്ന ഏറ്റുമുട്ടലാണ് ഈ സിനിമയുടെ ഇതിവൃത്തം.
ലീ ബ്യുങ് - ഹുൻന്റെ മികച്ച ആക്ഷൻ സീക്വൻസുകളും അഭിനയമൂഹൂർത്തങ്ങളും നിങ്ങൾക്ക് ഐറിസിലൂടെ കാണാം. സ്പൈ ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.