ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Sohn Won-Pyung |
പരിഭാഷ | എ ആർ റിഹാൻ |
ജോണർ | ത്രില്ലർ, മിസ്റ്ററി |
ആർട്ടീടെക് ആയ സൊ ജിൻ ഭാര്യയുടെ വിയോഗത്തിന്റെ ഓർമ്മയിലാണ്, മറ്റൊരു വിഷമവും അയാളെ ചെറുപ്പം മുതലേ അലട്ടിയിരുന്നു.. കുഞ്ഞിലേ തന്റെ കൈപിടിച്ച് നടന്ന കൊച് അനുജത്തിയുടെ തിരോധാനം... തന്റെ നോട്ടകുറവ് മൂലമാണ് അവളെ കാണാതായത് എന്ന കുറ്റബോധം... ഈ രണ്ടു അയാളെ നിരന്തരം അലട്ടുമ്പോളാണ് പെട്ടന്ന് ഒരു ദിവസം അനുജത്തിയുടെ വരവ്... അവളുടെ സാനിധ്യം നായകനും അയാളുടെ അപ്പനും അമ്മയ്ക്കും ഒക്കെ ഭയങ്കര സന്തോഷം തന്നെ നൽകി...പതിയെ പതിയെ ആ വീട്ടിലെ ഓരോരുത്തരിലും സ്വഭാവത്തിന്ന് ചെറിയ മാറ്റങ്ങൾ കണ്ടുവരുന്നു. ഇത് എല്ലാം വീക്ഷിക്കുന്ന സൊ ജിന്റെ മനസ്സിൽ സംശയങ്ങൾ ഉടലെടുക്കുന്നു....തുടർന്ന് അങ്ങോട്ട് ഞെട്ടിക്കുന്ന സംഭവങ്ങളാണ് അരങ്ങേരുന്നത്.
ട്വിസ്റ്റും സസ്‌പെൻസും നിറയെ ഉള്ള ചിത്രത്തിന്റെ രഹസ്യ സ്വഭാവത്തിൽ ഉള്ള കഥപറച്ചിൽ പിടിച്ചു ഇരുത്തുന്നത് ആയിരുന്നു .. നായികയുടെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം...സംശയങ്ങൾക്കും ഇല്ലോജിക്കൽ കാര്യങ്ങൾക്കും ഒരുപരിധി വരെ ഒടുക്കം സംവിധായകൻ മറുപടി കൊടുക്കുന്നുണ്ട്...ഒരിടത്തും മുഷിപ്പിക്കാതെ 90മിനിറ്റോളം ചിത്രം നിങ്ങളെ വട്ടം കറക്കും എന്നതിൽ സംശയമില്ല.
മിസ്ട്രി ത്രില്ലെർ ചിത്രങ്ങളുടെ ആരാധകർക്ക് തീർച്ചയായും ഇരിക്കാം.
@vino.