ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Park Sang-hyun |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ക്രൈം, ത്രില്ലർ |
സൗത്ത് കൊറിയയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയുടെ പ്രചോദനം. അഭിഭാഷകയായ ആൻ ജംഗ് ഇന്‍ന്റെ വീട്ടില്‍ അച്ഛന്റെ ശവസംസ്കാര ചടങ്ങിനിടെ കീടനാശിനി കലര്‍ന്ന മദ്യം കുടിച്ച് ഒരാള്‍ മരണപ്പെടുകയും മറ്റുള്ളവര്‍ ഗുരതരാവസ്ഥയില്‍ ആശുപത്രിയിലാകുകയും ചെയ്യുന്നു. കൊലപാതകം ആരോപിച്ച് ആഹ്ന്‍ ജംഗ് ഇന്‍ന്റെ അമ്മയെ അറസ്റ്റ് ചെയ്യുന്നു. സ്വന്തം അമ്മയെ രക്ഷിക്കാന്‍ ആഹ്ന്‍ ജംഗ് ഇന്‍ തന്നെ രംഗത്തിറങ്ങുന്നു. തുടര്‍ന്ന് നടന്ന ആൻ ജംഗ് ഇന്‍ന്റെ അന്വേഷണങ്ങളില്‍ ആ ഗ്രാമത്തിലെ പല രഹസ്യങ്ങളും വെളിവാകുന്നു.
ഉടനീളം മിസ്റ്ററിയും തരക്കേടില്ലാത്ത ട്വിസ്റ്റുകളും അമ്മ മകൾ ബന്ധവുമെല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന 2020'ൽ പുറത്തിറങ്ങിയ നല്ലൊരു കൊറിയൻ ചിത്രങ്ങളിൽ ഒന്ന് തന്നെയാണിത്. 2020' ൽ സൗത്ത് കൊറിയയിലെ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ സിനിമ.