IN THE LINE OF DUTY 4: WITNESS – ഇൻ ദി ലൈൻ ഓഫ് ഡ്യൂട്ടി: വിറ്റ്നെസ് (1989)

ടീം GOAT റിലീസ് : 40
IN THE LINE OF DUTY 4: WITNESS – ഇൻ ദി ലൈൻ ഓഫ് ഡ്യൂട്ടി: വിറ്റ്നെസ് (1989) poster

പോസ്റ്റർ: DEEKEY

ഭാഷ കൻ്റോണീസ്
സംവിധാനം Yuen Woo-Ping
പരിഭാഷ വസീം സി എസ്
ജോണർ മാർഷ്യൽ ആർട്സ്, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

1989 ൽ കാന്റോണീസ് ഭാഷയിൽ പുറത്തിറങ്ങിയ ഹോങ് കൊങ് ചിത്രമാണ് ഇൻ ദി ലൈൻ ഓഫ് ഡ്യൂട്ടി
IP MAN എന്ന സിനിമയിലൂടെ എല്ലാവർക്കും സുപരിചിതനായ ഡോണി യെൻ ആണ് ഈ ചിത്രത്തിൽ നായകൻ. മയക്കുമരുന്നു കച്ചവടക്കാരും പോലീസ് തമ്മിലുള്ള പോരാട്ടമാണ് ഈ ചിത്രം. പൊരിഞ്ഞ ഇടിയുടെ ആറാട്ട് തന്നെ ഈ ചിത്രത്തിൽ ഉള്ളത്.
മാർഷ്യൽ ആർട്ട്‌സും കിടിലൻ ആക്ഷൻ രംഗങ്ങളാലും കൊണ്ട് നിറഞ്ഞ ഇടിയുടെ പൊടിപൂരമാണ് ഇതിൽ.പതിവ് പോലീസ് സ്റ്റോറികളിൽ നിന്നും വ്യത്യസ്തമായി ആക്ഷന് മാത്രം പ്രാധാന്യം നൽകിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

മയക്കുമരുന്ന് കടത്ത് പദ്ധതിയെക്കുറിച്ചു അനേഷിക്കാൻ ഡീറ്റെക്റ്റീവ് ആയ മാഡം യൂങ്ങിനെ സിയാറ്റിലിലേക്ക് അയക്കുന്നു അവരുടെ അനേഷണത്തിനിടയിൽ മറ്റൊരു രഹസ്യനേഷണ ഡീറ്റെക്റ്റീവ് കൊല്ലപ്പെടുകയും ഒരു കുടിയേറ്റകാരനായ ലൂക്ക് ഇതിൽ പെട്ട് പോവുകയും ചെയ്യുന്നു ഡോണിയെൻ പ്രധാനകഥാപാത്രമായി വരുന്ന ഈ ചിത്രത്തിൽ ഡോണ്ണിയെന്നിന്റെ പ്രകടനങ്ങൾ എടുത്ത് പറയേണ്ട ഒന്നാണ് ആക്ഷൻ പ്രേമികൾക്ക് കണ്ട് നോക്കാവുന്ന ചിത്രമാണിത്.

ആദ്യത്തെ മൂന്ന് ഭാഗങ്ങൾ തമ്മിൽ ഒരു ബന്ധവും ഈ ചിത്രത്തിന് ഇല്ല.
ആക്ഷൻ സിനിമ പ്രേമികൾക്ക് തീർച്ചയായും കാണാം.