ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Yeon-hwa Soon |
പരിഭാഷ | ശ്രീകേഷ് പി എം, ഷാഫി വെൽഫെയർ, അജ്മൽ എ കെ |
ജോണർ | ത്രില്ലർ |
കൊറിയയിലെ ഒരു ഗ്രാമത്തിലെ കര്‍ഷകര്‍ പന്നിശല്യം മൂലം കഷ്ടപ്പെടുകയാണ്. ഗ്രാമീണര്‍ വേട്ടക്കാരുടെ ഒരു സംഘം രൂപീകരിച്ച് പന്നികളെ വേട്ടയാടാന്‍ ഇറങ്ങുകയാണ്. വേട്ടയാടല്‍ പുരോഗമിക്കവേ ഗ്രാമത്തില്‍ രണ്ടു കുട്ടികളെ കാണാതാകുന്നു.
ശാന്തമായ ഗ്രാമീണ ജീവിതത്തില്‍ ചില സംഘര്‍ഷങ്ങള്‍ രൂപപ്പെടുകയായി. അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ മൂലം ആരും ആരെയും വിശ്വസിക്കാത്ത ഒരു അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. രഹസ്യങ്ങള്‍ ഒരിക്കലും എല്ലാക്കാലവും മൂടിവയ്ക്കാന്‍ പറ്റില്ല.എന്ത് പ്രവര്‍ത്തി ചെയ്താലും അതിന് പ്രതിഫലം കിട്ടുക തന്നെ ചെയ്യും.
ചെറിയ ഒരു പ്ലോട്ടില്‍ വികസിച്ചുവരുന്ന ഒരു ചെറിയ കഥ. കാണുക.