പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Ryan J. Condal, George R.R. Martin |
പരിഭാഷ | സനോജ് ജാനകി |
ജോണർ | ആക്ഷൻ, ഡ്രാമ, ഫാന്റസി |
എയ്‌ഗോൺ II ന്റെ കിരീടധാരണത്തിനും
റെയ്നീറ രാജ്ഞിയുടെ മകൻ ലൂക്കിന്റെ മരണത്തിനും ശേഷം , ടാർഗേറിയൻ കുടുംബം രണ്ടായി പിരിഞ്ഞു. ആലീസ് ഹൈടവറിന്റെയും ഗ്രീൻ കൗൺസിലിന്റെയും പിന്തുണയോടെ എയ്‌ഗോൺ അയൺ ത്രോണിലിരുന്നു ഭരണം നടത്തുന്നു. വെസ്റ്ററോസിലെ ഏറ്റവും വലിയ ഡ്രാഗൺ വേഘാറിന്റെ സംരക്ഷണവും അവർക്കുണ്ട്.
റെയ്നീറയ്ക്കൊപ്പം ഡെയ്മോൺ ടാർഗേറിയനും , സമുദ്രം ഭരിക്കുന്ന വലേറിയൻ കുടുംബവും, സ്റ്റാർക്ക് കുടുംബവും. വേഘാറിനോളം ഇല്ലെങ്കിലും എണ്ണത്തിൽ കൂടുതൽ ഡ്രാഗണുകളും.
ഒരു യുദ്ധം ഒഴിവാക്കാനുള്ള എല്ലാ മാർഗങ്ങളും പരീക്ഷിക്കുകയായിരുന്നു
സീസൺ 2 ൽ എന്നു വേണം കരുതാൻ.
ശക്തയല്ലായിരുന്ന റെയ്നീറ ഇപ്പോൾ ഗ്രീൻനേക്കാൾ ശക്തിയാർജ്ജിച്ചിരിക്കുന്നു. കൂടാതെ റിവർമെൻ എന്ന വലിയ ആർമിയും.
ആകാശത്തേക്ക് ഡ്രാഗണുകളും കടലിൽ കപ്പലുകളും, കരയിൽ സൈന്യവും തയ്യാറായി കഴിഞ്ഞു.