പോസ്റ്റർ: നൗഫൽ കെ എ
ഭാഷ | കന്നഡ |
---|---|
സംവിധാനം | Nithin Krishnamurthy |
പരിഭാഷ | അനന്തു പ്രസാദ്, ശ്രീകേഷ് പി എം |
ജോണർ | കോമഡി |
കന്നഡ സിനിമ ഇൻഡസ്ടറിയിലെ 2023 മികച്ച വിജയം നേടിയ ഒരു സിനിമ തന്നെയായിരുന്നു ഹോസ്റ്റൽ ഹുടുകാരു ബെക്കാദിരെ.
ഒരു ബോയ്സ് ഹോസ്റ്റലിൽ ആണ് കഥ നടക്കുന്നത്. ഒരുദിവസം ആ ഹോസ്റ്റലിലെ വാർഡൻ ആത്മഹത്യ ചെയ്യുന്നു.
ഇത് അറിഞ്ഞിട്ട് പുള്ളിയുടെ മുറിയിലേക്ക് വരുന്ന ഒരു സംഘം പയ്യന്മാർക്ക് ഒരു കത്ത് കിട്ടുന്നു.
അതെ അത് ഒരു ആത്മഹത്യ കുറിപ്പായിരുന്നു, എന്നാൽ പ്രശ്നം ഇതൊന്നുമല്ല. ഇത് അറിഞ്ഞു അവിടെ വന്ന എല്ലാവന്റേയും പേര്
അതിലുണ്ടായിരുന്നു. അവിടെ നിന്ന് മുതൽ കോമഡിയുടെ കെട്ട് അഴിയുകയാണ്. പിന്നെ ആ ശവം അവിടെ നിന്ന് കൊണ്ട് പോയി എവിടെയെങ്കിലും കളയാനുള്ള തത്ര പാടിലാണ് ആ പയ്യന്മാർ. ഹോസ്റ്റലിലുള്ള അത്രയും പേരുടെയും കണ്ണ് വെട്ടിച്ച് ശവം എങ്ങനെ കൊണ്ടു പോകും?
ഇവരുടെ പേര് എങ്ങനെ കത്തിൽ വന്നു?
ഇവർ പിടിക്കപ്പെടുമോ?
എല്ലാം കണ്ട് തന്നെ അറിയേണ്ടതാണ്.
ഈ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തത് നമ്മളെ വിട്ട് പോയ നമ്മുടെ പ്രീയപ്പെട്ട കന്നഡ തരാം പുനീത് രാജ്‌കുമാർ ആണ്.