HONEY SWEET – ഹണി സ്വീറ്റ് (2023)

ടീം GOAT റിലീസ് : 390
HONEY SWEET – ഹണി സ്വീറ്റ് (2023) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Lee Han
പരിഭാഷ ആഷിക് പി എസ്
ജോണർ റൊമാൻസ്, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചിപ്സുകൾ നിർമിക്കുന്ന കൊറിയൻ കമ്പനിയിലെ ശാത്രജ്ഞനാണ് ചി-ഹോ. ഓരോ ദിവസവും വളരെ പ്ലാനിങ്ങോടു കൂടിയും ചിട്ടയോടും കൂടിയാണ് ചി-ഹോ കടന്ന് പോകുന്നത്. ഈ ഒരു ജീവിതത്തിൽ അയാൾക്കൊരു മടുപ്പ് തോന്നുകയാണ്.

ഒരു ദിവസം തന്റെ സഹോദരന്റെ കട ബാധ്യത തീർക്കാൻ ചി-ഹോ ഒരു കടം കൊടുക്കുന്ന കമ്പനിയിലെത്തുന്നു. ഈ കമ്പനിയിലെ സ്പാം കോളുകൾ നടത്തുന്ന ഇൽ-യോങ്ങിനെ അവിടേ വെച്ച് കണ്ടു മുട്ടുന്നു.

ഇൽ-യോങ് വളരെ സന്തോഷവതിയും പോസിറ്റീവ് ചിന്താഗതിയുമുള്ള ആളാണ്‌.

യാദൃശ്ചികമായി ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. അങ്ങനെ അവർ തങ്ങൾ മുൻപ് അനുഭവിച്ചിട്ടില്ലാത്ത ജീവിതത്തിന്റെ പുതിയ രുചികൾ പരസ്പരം പങ്കുവെക്കാൻ തുടങ്ങുന്നു.

റൊമാൻസ് കോമഡി ഗണത്തിൽ പെടുത്താവുന്ന നല്ല രീതിയിൽ മേക്ക് ചെയ്തിട്ടുള്ള നല്ലൊരു മൂവി തന്നെയാണ് ഹണി സ്വീറ്റ്.