ഭാഷ | പേർഷ്യൻ |
---|---|
സംവിധാനം | അലി അബ്ബാസി |
പരിഭാഷ | ഫാസില മാളിയേക്കൽ |
ജോണർ | ത്രില്ലർ, ക്രൈം |
ഒരുപക്ഷെ പിശാച് എന്ന പദം നമ്മൾ ആദ്യമായി കേൾക്കുന്നത് മതപഠന ക്ലാസ്സിൽ ആവും... എന്താണ് പിശാച് എന്ന് പറഞ്ഞു തന്ന ആ മതം തന്നെയാണ് യഥാർത്ഥത്തിൽ പിശാച് എന്ന് മനസിലാക്കി തരുന്ന ഒരു പേർഷ്യൻ ചിത്രത്തെ ഇന്ന് പരിചയപ്പെടാം.
ഇറാനിലെ രണ്ടാമത്തെ ഏറ്റവും വലിയ സിറ്റിയാണ് പുണ്യ നഗരം എന്നറിയപ്പെടുന്ന മഷ്ഹദ്, അങ്ങനെ പ്രശസ്തിയാർജ്ജിച്ച ആ നഗരത്തിന്റെ തെരുവ് വീഥികൾ രാത്രികാലങ്ങളിൽ ലൈംഗികത്തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരുന്നു.പുണ്യനഗരത്തെ ആശുദ്ധമാക്കുന്ന ആ സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊല്ലാൻ ഒരു സീരിയൽ കില്ലർ ഇറങ്ങിയിരിക്കുന്നു.പോലിസ് മൗനം പാലിച്ചിരിക്കുന്ന ആ അവസ്ഥയിൽ സ്പൈഡർ കില്ലർ എന്നറിയപ്പെടുന്ന ആ അജ്ഞാതനെ കണ്ടെത്താൻ ഒരു വനിതാ ജേർണലിസ്റ്റ് നഗരത്തിൽ കാലുകുത്തുന്നതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് 'ഹോളി സ്‌പൈഡർ' പറയുന്നത്.
പേർഷ്യൻ സിനിമകൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട് , ഒരുപക്ഷെ അതിൽ ഏറ്റവും വ്യതിസ്തമായ അല്ലേൽ അവരുടെ പതിവ് സിനിമാ ചട്ടക്കൂട്ടിൽ നിന്നും പുറത്ത് നിൽക്കുന്ന ഒരു സിനിമയാണ് "ബോർഡർ" എന്ന ഗംഭീര സ്വീഡിഷ് ഫാന്റസി ചിത്രം നമ്മൾക്ക് സമ്മാനിച്ച ali abbasi ഈ സംരംഭം.
2000-2001 ൽ ഇറാനിയൻ ഗവണ്മെന്റ്നെ പ്രിതിസന്ധിയിലാക്കിയ Saeed Hanaei എന്ന സീരിയൽ കില്ലറുടെ ജീവിതം ആസ്പദമാക്കി വന്ന ഈ ചിത്രം ആ നാട്ടിലെ മനുഷ്യരെ മതം, സംസ്‍കാരം എന്നിവ എത്രത്തോളം മലിനമാക്കിയിരിക്കുന്നു എന്ന് കാണിച്ചു തരുകയാണ്.
പടത്തിന്റെ തുടക്കത്തിൽ നായിക ആ നഗരത്തിൽ തങ്ങാൻ ഒരു മുറി വാടകക്ക് എടുക്കുന്ന രംഗത്തിൽ ഉണ്ടാക്കുന്ന ഒരു അസ്വസ്ഥതയുണ്ട് അവിടെ തുടങ്ങുകയാണ് ആ നാട് മതത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ ശിഥിലമായി പോയ്കൊണ്ടിരിക്കുന്ന കാഴ്ചകൾ,പടത്തിലെ വയലൻസ് രംഗങ്ങൾ എല്ലാം എടുത്തിരിക്കുന്ന വിധം, വില്ലൻ കഥാപാത്രമായി വരുന്ന നടന്റെ പ്രകടനം എന്നിവ ഗംഭീരമായിരുന്നു.
ഡാനിഷ് ഓഫീഷ്യൽ ഓസ്കാർ എൻട്രി കൂടിയായ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട പേർഷ്യൻ പടങ്ങളിൽ ഒന്നാണ്.