ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Scott Waugh |
പരിഭാഷ | ഷാഫി വെൽഫെയർ, ശ്രീകേഷ് പി എം |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
ജോൺ സീനയും ജാക്കി ചാനും ആദ്യമായി നായകൻമ്മാരായി അഭിനയിച്ച പടം ആണ് ഹിഡൻ സ്ട്രൈക്ക്.
പ്രതീക്ഷിച്ച പോലെ തന്നെ ആക്ഷനും കോമെടിയും സമാസമം മിക്സ് ചെയ്താണ് സിനിമ മുന്നോട്ടു പോകുന്നത്. ഇറാക്കിലെ ചൈനീസ് റിഫൈനറിയിൽ അവിടെത്തെ കലാപകാരികൾ അറ്റാക്ക് നടത്തിക്കൊണ്ട് ഇരിക്കുകയാണ്. അതിൽ അകപ്പെട്ടു പോയ ആളുകളെ ഗ്രീൻ സോണിലേക്കു എത്തിക്കുക എന്ന ലക്ഷ്യവും ആയാണ് ജാക്കി ചാനും ടീമും അവിടേക്കു എത്തുന്നത്. മറുവശത്തു അമേരിക്കൻ മറൈൻസിലെ എക്സ് മെമ്പർ ആയ ജോൺ സീന അവിടെ ഉള്ള ഒരു വില്ലേജിൽ താമസിച്ചു വരുന്നു. അവർക്കു വേണ്ടി പല മിഷനുകളും ഏറ്റെടുത്തു ക്യാഷ് സ്വരൂപിക്കുന്നൂ. ആ വില്ലേജിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിന് വേണ്ടി ചൈനീസ് റിഫൈനറിയിൽ ചില എംപ്ലോയിസിനെ പുള്ളി കിഡ്നാപ്പ് ചെയ്തു വില്ലന്റെ കയ്യിൽ ഏൽപ്പിക്കുന്നു. ഇതിന്റെ ഒക്കെ ഇടയിൽ ജാക്കിയും ജോണും കണ്ടുമുട്ടി വില്ലന് എതിരെ ഒന്നിച്ചു പോരാടുകയാണ്.
മാസ്സും ക്ലസും ഒന്നിക്കുന്ന പടം ആയോണ്ട് ആക്ഷൻ രംഗങ്ങളൊക്കെ വേണ്ടുവോളം ഉണ്ട്. പിന്നെ രണ്ടു പേരും അത്യാവശം നന്നായി ഹ്യൂമർ കൈകാര്യം ചെയ്യുന്ന ആളുകൾ ആയോണ്ട് അതും വർക്ക് ഔട്ട് ആയിട്ടുണ്ട്.ആക്ഷൻ മൂവി ഇഷ്ടപ്പെടുന്നവർക്ക് കാണാൻ ഉള്ളത് ഉണ്ട്.