ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Monty Tiwa |
പരിഭാഷ | മാ ഡോങ് സിയോക്ക് |
ജോണർ | ഹൊറർ |
തന്റെ ഭൂതകാല ദുരന്തമെല്ലാം മറന്ന്, ഇപ്പോൾ ഒരു കാർ മെക്കാനിക്ക് ആയി ജക്കാർത്തയിൽ ജോലി ചെയ്ത ജീവിക്കുകയാണ് Bahri.. അങ്ങനെയിരിക്കുകയാണ്, അവന്റെ സുഹൃത്തായ "ഹസൻ"ഗ്രാമത്തിൽ നിന്നും അവനെ തേടി ജക്കാർത്തയിലേക്ക് വരുന്നത്... ഒരു സഹായഭ്യർത്ഥനയുമായാണ് അയാൾ വന്നിരിക്കുന്നത്.. അവരുടെ കൂട്ടുകാരി "രത്നാ"എന്തോ മാറാരോഗം ബാധിച്ച് മരണക്കിടക്കയിലാണ്, അവളെ ഉടനടി സഹായിക്കണം... ആ ഒരു കാര്യത്തിനാണ് അയാൾ വന്നിരിക്കുന്നത്.... ആദ്യം ഈ അഭ്യർത്ഥന തിരസ്കരിച്ച Bahri പിന്നീട് മനസ്സുമാറ്റി ഗ്രാമത്തിലേക്ക് പോകാൻ തീരുമാനിക്കുന്നു.
എന്നാൽ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ.
നല്ലൊരു ചെറിയ ട്വിസ്റ്റും ഇമോഷണൽ അറ്റാച്മെന്റും എല്ലാം ചാർത്തി ഒരു ഫീൽഗുഡിൽ ഒരുക്കിയ ഡീസന്റ് ഹൊറർ ചിത്രമാണ് ഈ വർഷം ഇറങ്ങിയ Hidayah.. എന്നാൽ ഹൊറർ രംഗങ്ങൾ എല്ലാം പതിവ് ഇന്തോനേഷ്യൻ ഹൊറർ ചിത്രങ്ങളിൽ കാണുന്നതുപോലെ തന്നെ..ഇന്തോനേഷ്യൻ ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ ചിത്രം check out ചെയ്യാവുന്നതാണ്.
ചെറിയ രീതിയിൽ അസഭ്യ വക്കുകൾ സിനിമയിൽ വരുന്നുണ്ട് അതോണ്ട് ഫാമിലിയും ആയി കാണാതിരിക്കുക.