ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Scott Beck, Bryan Woods |
പരിഭാഷ | റേമോ റേമോ |
ജോണർ | ഹൊറർ, ത്രില്ലർ |
ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത് അതിന്റെ production company തന്നെ ആയിരുന്നു - A24 films. അവരുടെ ചിത്രങ്ങൾ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. Religion Horror ആണ് genre എന്ന് trailer ൽ തന്നെ വ്യക്തമാകുന്നുണ്ട്.
ഈ തിരക്കഥ അഭിനയപാടവം കുറഞ്ഞ മറ്റേതു താരത്തിന്റെ കൈകളിൽ വന്നു വീണായിരുന്നെങ്കിൽ പരിണാമഫലം മറ്റൊന്നായേനെ. കാരണം അഭിനയപ്രകടനങ്ങൾ തന്നെ ആണ് ഇതിന്റെ കാതൽ. അതിനു ശെരിവെക്കുന്ന തരത്തിലുള്ള ഗംഭീര പ്രകടനവുമായി ബ്രിട്ടീഷ് charming actor Hugh Grant കളം പൂണ്ടു വിളയാടി.
ചിത്രത്തിന്റെ സിംഹഭാഗവും വാഗ്വാദങ്ങളും ആശയകൈമാറ്റങ്ങളുമാണ്. അതും Theology ൽ ആഗ്രഗണ്യനായ Mr. Reed ആയി വേഷമിട്ട Hugh Grant ഉം
സുവിശേഷം പറയാൻ വരുന്ന രണ്ടു missionary പ്രവർത്തകരായ രണ്ടു യുവതികളും തമ്മിൽ. മതങ്ങളുടെ ഉത്ഭവങ്ങളും പരിണാമങ്ങളും എല്ലാം ചർച്ചവിഷയമാകുമ്പോൾ A Quiet place തിരക്കഥ എഴുതിയ ജോഡി തന്നെ ആണ് ഇതിന്റെയും തിരക്കഥ ചെയ്തതത് . തുടക്കം മുതൽ ഒടുക്കം വരെ mystery horror tone ചിത്രത്തിൽ പ്രകടമാണെങ്കിലും കഥക്ക് ഒരു വഴിതിരിവ് വരുന്നത് ആദ്യപകുതിയിലെ മദ്യഭാഗത്തോട് അടുക്കുമ്പോൾ ആണ്.
ഇതൊരു Religious Horror സിനിമയാണ്. മതം എന്താണ് എന്ന ഒരു വലിയ സന്ദേശം ഈ ചിത്രം നിങ്ങളോട് പറയുന്നു.
ഒരേ സമയം പ്രേക്ഷകനെ സസ്പെൻസിൽ നിർത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ.
ഒരുപാട് നിഗൂഢനിറഞ്ഞ ഒരു കഥ ആയതുകൊണ്ട് തന്നെ ഇതിലെ ഓരോ ചലനങ്ങൾക്കും സംഭാഷണങ്ങൾക്കും നല്ല പ്രാധാന്യമുണ്ട്. അതുകൊണ്ട് നന്നായി മനസ്സിലാക്കാൻ ശ്രദ്ധിച്ചു കാണേണ്ട ഒരു സിനിമയാണിത്.
NB : സിനിമ കാണുന്നവർ നിങ്ങളുടെ വിശ്വാസങ്ങൾ കുറച്ചു നേരത്തേക്ക് മാറ്റി വയ്‌ക്കുക. മതത്തോട് അമിതമായ അഭിനിവേശം ഉള്ളവർ ഈ ചിത്രം കാണാതെ ഇരിക്കുന്നതാണ് നല്ലത്.