ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jang-ha Ryu |
പരിഭാഷ | അരവിന്ദ് കുമാർ |
ജോണർ | റൊമാൻസ്, കോമഡി |
സൽസ്വഭാവിയും എല്ലാവരെയും അകമറിഞ് സഹായിക്കുകയും ചെയ്യുന്ന ഒരു പാവത്താൻ ആണ് നമ്മുടെ നായകൻ,പുള്ളിക്ക് വയസ്സ് 35 കഴിഞെങ്കിലും ഇത് വരെ കല്യാണം ഒന്നും കഴിച്ചിട്ടില്ല..ഇങേര് താമസിക്കുന്ന അതേ ഫ്ലാറ്റിൽ തന്നെ താമസിക്കുന്ന സ്കൂളിൽ പഠിക്കുന്ന നായിക ഒരു ദിവസം ടൈ കെട്ടാൻ മറക്കുകയും സ്കൂളിലേക്ക് പോവുന്ന വഴിക്ക് നായകനെ കാണാനിടയാവുകയും അങേരോട് ടൈ തത്കാലത്തേക്ക് കടം വാങുകയും ചെയ്യുന്നു...ഈ ബന്ധം പിന്നീട് വളർന്നു രണ്ടു പേരും അറിയാതെ പ്രണയം ആവുന്നതും പിന്നീട് നടക്കുന്ന കാര്യങളുമൊക്കെ പറയുന്നു.
അതേ സമയം തന്നെ നായകന്റെ കൂട്ടുകാരനായ നന്നേ ചെറുപ്പക്കാരന് തന്നേക്കാൾ വയസ്സിന് ഒരുപാട് മൂത്ത മറ്റൊരു നായികയുമായി പ്രണയം തോന്നുകയും അത് ഫലിപ്പിച്ചെടുക്കാൻ ഇവൻ പരിശ്രമിക്കുകയും ചെയ്യുന്നു.
ഒരു സിംപിൾ റൊമാന്റിക് പടം,ഇവരുടെ രണ്ടു കൂട്ടരുടേയും ജീവിതവും മറ്റുമൊക്കെ ഇങനെ പറഞു പോവുന്നു.. കൊറിയൻ റൊമാൻസ് മൂവി പ്രേമികൾക് കണ്ടിരിക്കാം.
കടപ്പാട് - dashielldeon.ricardo