ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jo Sun-ho |
പരിഭാഷ | യുവരാജ് കൃഷ്ണ |
ജോണർ | റൊമാൻസ്, ഡ്രാമ |
അതിമനോഹരമായ ഒരു കൊറിയൻ ഫീൽ ഗുഡ് റൊമാന്റിക് ചിത്രമാണ് ഹിയർ മീ അവർ സമ്മർ. ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുതുന്ന ഒരു മനോഹരമായ ചിത്രം. കേൾവി ഇല്ലാത്ത മനുഷ്യരുടെ ജീവിതവും പ്രണയവും സന്തോഷങ്ങളുമെല്ലാം വളരെ മനോഹരമായി ഈ ചിത്രം പറഞ്ഞു പോകുന്നു.
വളരെ ലളിതമായി കഥ പറഞ്ഞു പോകുന്ന ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. നായകനും നായികയും തമ്മിലെ കെമിസ്ട്രി എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.
ചിത്രത്തിൽ ഉടനീളം ആംഗ്യഭാഷയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. ആയതിനാൽ ഈ ചിത്രം നന്നായി ആസ്വദിച്ചു കാണുവാൻ മലയാളം സബ്ടൈറ്റിൽ തന്നെ ഉപയോഗിക്കുക.