ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Vinil Mathew |
പരിഭാഷ | സ്പെക്ടർ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
ഒരു വിവാഹേതര ബന്ധത്തിന്റെയും അതിൽ നിന്ന് ഊരാൻ പെടുന്ന പാടുകളും അത് വരുത്തിവെക്കുന്ന ട്രോമകളും അറേഞ്ച്ഡ് മാര്യേജിൽ സംഭവിക്കുന്ന പാകപ്പിഴകളും എല്ലാം പറഞ്ഞുവെക്കുന്ന ഒരു റൊമാന്റിക് ക്രൈം മിസ്റ്ററി ചിത്രമാണ് ഹസീൻ ദിൽറുബ.
ജീവിതം തന്റെ ഇഷ്ടത്തിന് അനുസരിച്ചു അടിച്ചു പൊളിച്ച് മുന്നോട്ടു കൊണ്ടുപോയിരുന്ന റാണി എന്ന യുവതി ജ്വാലാപ്പൂറിലെ ചെറുപട്ടണത്തിലെ
അതിസാധാരണ കുടുംബത്തിൽപെട്ട റിഷുയെന്ന എൻജിനിയർ യുവാവിനെ വിവാഹം കഴിക്കുന്നു. വളരെ പാവത്താനും നാട്ടിൻപുറത്തുകാരനുമായ റിഷുമായുള്ള റാണിയുടെ വിവാഹബന്ധം അത്ര തൃപ്തിയുള്ളതായിരുന്നില്ല. അതിനിടയിലാണ് അപ്രതീക്ഷിതമായി റിഷുന്റെ കസിൻ നീൽ വീട്ടിൽ എത്തുന്നത്.
സ്നേഹവും കരുതലും ഒക്കെ മറ്റൊരാളിൽനിന്ന് ലഭിക്കുമ്പോൾ സ്വഭാവികമായും ഇവിടെ വീടുമായും ഭർത്താവുമായും ഒരു നിലയ്ക്കും സിങ്കാവാതെ നിൽക്കുന്ന റാണി നീലുമായി അത്തരത്തിൽ പെട്ടെന്ന് അടുക്കുകയും അവർ തമ്മിൽ ഒരു വിവാഹേതര ബന്ധം മുന്നോട്ട് കൊണ്ടുപോവുകയും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതിൽ നിന്ന് എങ്ങനെ മോചനം നേടുന്നു എന്നൊക്കെയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ ഇഷ്ടപെട്ട കാര്യം പ്രധാന കഥാപാത്രങ്ങളുടെ പെർഫോമൻസ് ആണ്. റിഷു ആയിട്ട് അഭിനയിച്ച വിക്രാന്ത് മെസ്സേയ് ജീവിതത്തിലെ വ്യത്യസ്ത അവസ്ഥകൾ വളരെ മനോഹരമായിട്ടാണ് ചെയ്തിട്ടുള്ളത്. അതുപോലെതന്നെ റാണിയായി വേഷമിട്ട തപ്‌സിയെ ഏറ്റവും ഭംഗിയായി കണ്ട ഒരു സിനിമകൂടിയാണിത്. അമ്മ, അമ്മായിയപ്പൻ തുടങ്ങിയ സഹ കഥാപാത്രങ്ങളുടെ ഇടപെടലും മികച്ചതാണ്. പ്രേത്യേകിച്ചു അമ്മ ആയി വന്ന യമാനി, നല്ല കോമഡി ടൈമിംഗ് ആയിരുന്നു അവർക്ക്.
സാധാരണ ഒരു വിവാഹ കോമഡി ചിത്രമല്ല ഹസീൻ ദിൽറുബ, സസ്‌പെൻസ് നിറഞ്ഞ ചെറിയൊരു ത്രില്ലെർ കൂടിയാണ് ഈ ചിത്രം.വിശ്വാസവഞ്ചന,ഗാർഹികപീഡനം, ടോക്സിക് ബന്ധങ്ങൾ, മനുഷ്യന്റെ സ്വഭാവിക പ്രതികരണം എന്നിവയെല്ലാം ചൂണ്ടിക്കാണിക്കുന്ന ചിത്രംകൂടിയാണ്.
കടപ്പാട് : സജിത് ഏ എം.