ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | John Woo |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
കാണാതായ തന്റെ അച്ഛനെ Douglas Binder നെ അന്വേഷിച്ച മകൾ Natasha Town ലേക്ക് എത്തുന്നു. Town ൽ അവളുടെ അച്ഛനെ കണ്ടെത്താൻ മുൻ US Marine ഫോഴ്സ് ഉദ്യോഗസ്‌ഥൻ ആയ Chance Boudreaux മുന്നോട്ട് വരുകയും സഹായിക്കാൻ തീരുമാനിക്കുകയും ചെയുന്നു. തുടർന്ന് അവരുടെ അന്വേഷണത്തിൽ Douglas കൊല്ലപ്പെട്ടതാണ് എന്ന അറിയുകയും സമാനമായ രീതിയിൽ തന്റെ ഒരു സുഹൃത്തും കൊല്ലപ്പെടുകയും ചെയ്യുന്നതോടെ തങ്ങളുടെ ജീവനും അപകടത്തിൽ ആണെന്ന് തിരിച്ചറിയുന്നു. തുടർന്ന് നടക്കുന്ന സംഭവമാണ് ചിത്രം.
ആക്ഷൻ ന് പേര് കേട്ട സംവിധായകൻ John Woo ന്റെ ആദ്യ ഹോളിവുഡ് ചിത്രം. കേന്ദ്ര കഥാപാത്രമായ Chance ആയി Jean Claude Van Damme എത്തുന്നു. ഒരു Full On ആക്ഷൻ Packed ചിത്രം ആണ് ഇത്.തുടക്കം മുതൽ അവസാനം വരെ ഒന്നരമണിക്കൂർ പോയതെ അറിഞ്ഞില്ല.ആക്ഷൻ രംഗങ്ങൾ ഒകെ കിടിലോൽകിടിലം.വേറെ ലെവൽ ആണ്. Jean Claude ന്റെ Fight ഒകെ സൂപ്പർ ആയിരുന്നു. മെയിൻ ആയിട്ട് Gunshot സീൻസ് ആണ് എനിക്ക് ചിത്രത്തിൽ ഇഷ്ടപ്പെട്ടത്. ക്ലൈമാക്സ് ഒകെ വെടിപൂരം ആണ്.
പിന്നെ വില്ലൻ ആയി വന്നവരും നന്നായി അഭിനയിച്ചു. Cinematography, BGM ഒകെ നന്നായിരുന്നു. ഇറങ്ങിയ കാലം വെച്ച നോക്കിയാലും Repeat അടിച്ചു കാണാൻ പറ്റുന്ന Well Made ചിത്രം തന്നെ ആണ്. ഞാൻ കണ്ട മികച്ച ആക്ഷൻ മൂവീസ് ൽ ഇനി ഇതും ഉണ്ടാകും. ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ ആണ് ചിത്രം. കണ്ടു കഴിഞ്ഞപ്പോൾ ആണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒകെ പല മലയാളം ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ടെന്ന മനസിലായി.
ആക്ഷൻ ത്രില്ലർ മൂവീസ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരികേണ്ട ചിത്രം.