ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Farah Khan |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | കോമഡി, ആക്ഷൻ |
2014- ൽ ഫറാഹ് ഖാനിന്റെ സംവിധാനത്തിൽ പുറത്തുവന്ന ഒരു കോമഡി ത്രില്ലർ ചലച്ചിത്രമാണ് ഹാപ്പി ന്യൂ ഇയർ. ഷാറൂഖാൻ പ്രധാന വേഷത്തിൽ എത്തിയ ഈ സിനിമയിൽ അഭിഷേക് ബച്ചൻ ദീപിക പടുക്കോൺ,സോനു സൂദ്, ബോമൻ ഇറാനി, ജാക്കി ഷോറഫ് എന്നീ വലിയ താരനിരകൾ തന്നെ സിനിമയിൽ അണിനിരന്നിട്ടുണ്ട്. പുറത്തിറങ്ങിയ സമയത്ത് വേണ്ടുവോളം പ്രശംസ ലഭിക്കാത്ത ചലച്ചിത്രത്തിന് പിന്നീട് ടിവിയിലും ഓ ടി ടി യിലും വന്നതിനുശേഷം പ്രേക്ഷകർ ഒരുപാട് പിന്തുണ കൊടുക്കുകയും ചെയ്തു.
ലോകം കണ്ട ഏറ്റവും വലിയ കവർച്ചയാണ് സിനിമയുടെ കേന്ദ്ര ഭാഗം. തന്റെ അച്ഛനെ ചതിച്ച് ജയിലിൽ ആക്കിയ വില്ലനെ പഞ്ഞിക്കിടാൻ ആയിട്ടാണ് നായകൻ ശ്രമിക്കുന്നത്. അങ്ങനെ നായകനും ചങ്ങാതികളും കൂടി ചേർന്ന് വലിയ പദ്ധതിയിട്ട് വില്ലനെ നാണം കെടുത്തുന്നതാണ് കഥാപാശ്ചാത്തലം. വലിയ ലോജിക് ഇല്ലാതെയാണ് എടുത്തു വച്ചിരിക്കുന്നത്. ഒരു നൂറുശതമാനം എന്റർടൈൻമെന്റ് മാത്രം പ്രതീക്ഷിക്കാം. സിനിമയിലെ പാട്ടുകൾ അക്കാലത്ത് വലിയ ഹിറ്റുകൾ ആയിരുന്നു. ഇന്നും അതിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഷാറൂഖാൻ എന്ന നടന്റെ കരിയറിലെ ഫ്ലോപ്പുകളുടെ തുടക്കം എന്ന് വേണമെങ്കിൽ പറയാം ഈ സിനിമയെക്കുറിച്ച്. ഇതിനുശേഷം ഇറങ്ങിയ സീറോ, ഫാൻ, ഡിയർ സിന്ദഗി എന്നീ സിനിമകൾക്ക് കണ്ടന്റ് ഉണ്ടെങ്കിലും പ്രേക്ഷകർ ഏറ്റെടുക്കാതെ പോയി. അത് ഷാറൂഖാൻ എന്ന നടനെ സംബന്ധിച്ച് വലിയൊരു താഴ്ചയായിരുന്നു. പിന്നീട് ഒരു മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം പത്താൻ എന്ന സിനിമയിലൂടെ മൂപ്പര് വീണ്ടും കളത്തിൽ ഇറങ്ങി. അത് എല്ലാവർക്കും ഒന്നൊന്നര അടി ആയിരുന്നു. അതിന്റെ കളക്ഷൻ പൊട്ടിക്കാൻ എത്ര നടന്മാർ കിണങ്ങി ശ്രമിച്ചിട്ടും പുള്ളിയുടെ അടുത്ത പടമായ ജവാൻ തന്നെ വേണ്ടി വന്നു. അങ്ങനെ എല്ലാവർക്കും ഒരു ചുട്ട മറുപടിയായി ഷാറൂഖാൻ വീണ്ടും തന്റെ ജൈത്രയാത്ര തുടങ്ങി.
ഒരു എന്റർടെയ്നർ സിനിമ മാത്രമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ധൈര്യമായി നിങ്ങൾക്ക് സജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുന്ന ഒരു ചിത്രമാണ് ഇത്. ഒരു ഷാറൂഖാൻ ഫാൻ എന്ന നിലയിൽ എനിക്ക് ഇത്രയെങ്കിലും ചെയ്തേ പറ്റൂ.