പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Ahn Gil-ho |
പരിഭാഷ | ഷിജിൻ സാം, റുറോണി കെൻഷിൻ |
ജോണർ | ത്രില്ലർ |
2021 മുതൽ ഹാൻ ഹ്യോ-ജൂ, പാർക്ക് ഹ്യുങ് ശിക്, ജോ വൂ ജിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി TVN ലൂടെ സംപ്രേഷണം ചെയ്ത് തുടങ്ങിയ വെറും 12 എപ്പിസോഡുകൾ മാത്രമടങ്ങുന്ന ഒരു സോമ്പി ത്രില്ലർ ഡ്രാമയാണ് ഹാപ്പിനെസ്സ്.
ന്യുമോണിയക്ക് വികസിപ്പിച്ചെടുത്ത നെക്സ്റ്റ് എന്ന മരുന്ന് പരാജയപ്പെടുകയും. അത് കഴിച്ചവർക്ക് അതിന്റെ പാർശ്വഫലം എന്നോണം ലിറ്റ വൈറസിന് സമാനമായ ഒരു ഭ്രാന്തൻ രോഗം ബാധിക്കുകയും അവർ സോമ്പികൾക്ക് സമാനമായ രീതിയിൽ മറ്റുള്ളവരെ ആക്രമിക്കുകയും രക്തദാഹികൾ ആയി മാറുകയും ചെയ്യുന്നു.
കോവിഡിന് ശേഷം സാധാരണ ജീവിതത്തിലേക്ക് കര കയറി വന്ന സെയാങ് പ്രദേശത്തെ ഒരു അപ്പാർട്മെന്റ് കോംപ്ലക്സ് താമസക്കാർക്ക് നേരിടേണ്ടി വരുന്നത് ഈ സോമ്പി വൈറസിനെയാണ്. എന്നാൽ മരുന്ന് കഴിച്ചവർ പൂർണമായും സോമ്പികൾ ആവുന്നതിന് പകരം നിശ്ചിത സമയത്തേക്ക് മാത്രമായി ഈ വൈറസ് അവർക്കുള്ളിൽ പ്രവർത്തിക്കുന്നു. അതിനാൽ കോംപ്ലക്സിലെ താമസക്കാരിൽ വൈറസ് ബാധിച്ചവരെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു.
വളരെ ത്രില്ലിങ് ആയി കണ്ടിരിക്കാൻ കഴിയുന്ന ഡ്രാമയാണ് ഹാപ്പിനസ്സ്. ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത്. എടുത്ത് പറയേണ്ടത് ഹാൻ ഹ്യോ ജൂ അവതരിപ്പിച്ച യുൻ സെ-ബോം കഥാപാത്രത്തെയാണ്. കൂടെ കട്ടക്ക് പാർക്ക് ഹ്യുങ് ശിക് -ന്റെ ജങ് യി-ഹ്യുൻ എന്ന കഥാപാത്രവും ഉണ്ട്.
ഏതൊരു കൊറിയൻ ത്രില്ലർ പ്രേമികളും കണ്ടിരിക്കേണ്ട ഒരു ഐറ്റം. സീരിസിന്റെ അവസാനത്തിലേക്ക് എത്തുമ്പോൾ ഒക്കെ ഇടി വെട്ട് ഏറ്റവന്റെ തലയിൽ തേങ്ങാ വീണന്നോണം കോംപ്ലക്സിലെ താമസക്കാർക്ക് സോമ്പികളെ കൂടാതെ വേറൊരു എതിരാളിയെക്കൂടിയാണ് നേരിടേണ്ടി വരുന്നത്.