ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Sarthak Dasgupta, Sunny Mandavarra, Alok Batra |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ക്രൈം, ത്രില്ലർ |
2021-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് "200 ഹല്ലാ ഹോ". സർത്തക് ദാസ് ഗുപ്തയും അലോക് ബത്രയും ചേർന്ന് സംവിധാനം ചെയ്ത് യൂഡ്‌ലീ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കേന്ദ്രവിഷയം "ഒരു കൂട്ടം സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്".
ഒരു ദിവസം പോലീസ് ഒരു കുറ്റവാളിയെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി കൊണ്ടുവരുന്നു. കോടതി മുറിയിൽ എത്തിയ ആ കുറ്റവാളിയെ പോലീസിന്റെ സാന്നിധ്യത്തിൽ 200 സ്ത്രീകൾ ചേർന്ന് മുഖംമൂടി അണിഞ്ഞ് കോടാലി,കത്തി, ഫോർക് മുതലായ ആയുധങ്ങൾ വച്ച് അവനെ ക്രൂരമായി കൊലപ്പെടുത്തുന്നു. തങ്ങളുടെ ആവശ്യം കഴിഞ്ഞ് ആ കൂട്ടം സ്ത്രീകൾ അവിടെനിന്ന് മാഞ്ഞുപോവുകയും ചെയ്യുന്നു. ഇത് തടയാൻ ശ്രമിച്ച പോലീസിനെയും അവർ ആക്രമിച്ച് സ്ഥലം കാലിയാക്കിയപ്പോൾ അത് ഇന്നേവരെ സിസ്റ്റം നേരിടേണ്ടിവന്ന വലിയ വെല്ലുവിളികളിൽ ഒന്നായി മാറി.
ഇത് ഒറിജിനലായി ഇന്ത്യയിൽ നടന്ന ഒരു കഥയാണെന്ന് കൂടി നിങ്ങൾ അറിയുമ്പോൾ ഞെട്ടും. ദളിതരായവരെ സഹായിക്കാൻ ഒരു സർക്കാരും മുന്നോട്ടുവരില്ല, അത് പോട്ടെ പോലീസും രാഷ്ട്രീയക്കാരും പോലും വരില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ തന്നെ കളത്തിൽ ഇറങ്ങിയേ പറ്റൂ. പാവങ്ങളെ സഹായിക്കാൻ ആരുമില്ലാതെ വന്നാൽ ജീവിക്കാൻ "നമുക്ക് നാമമേ ഉള്ളൂ" എന്ന് ഈ സിനിമ പ്രതിപാദിക്കുന്നു. ഇതുപോലുള്ള സിനിമകൾ വരുമ്പോൾ ലഹളകൾ ഉണ്ടാകുന്നത് സാധാരണമായ വിഷയമാണ്, അതുകൊണ്ടുതന്നെ ഇങ്ങനത്തെ പടങ്ങൾ ഒതുങ്ങി കൂടുന്നു. ആരും കാണാതെ പോകുന്നു. ഒരു ഇന്ത്യക്കാരൻ നിലയിൽ നിങ്ങൾ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്.
ഈ റിപ്പബ്ലിക് ദിനത്തിൽ ടീം ഗോട്ട് നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.