ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Dong-seok No |
പരിഭാഷ | ജിതിൻ സാബു |
ജോണർ | ആക്ഷൻ, ത്രില്ലർ |
വാനിഷിങ്ങ് ബോയ്, മാസ്റ്റർ,വയലന്റ് പ്രോസീക്യൂട്ടർ -എന്നീ സിനിമകളിലെ
നായകനായ ഗാങ് ഡോങ് വോണും,
കോൾഡ് ഐസ്, ബ്യൂട്ടി ഇൻസൈഡ്
ലവ് 911- എന്നീ സിനിമകളിലെ നായികയായ ഹാൻ ഹ്യൂ ജൂവും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഗോൾഡൻ സ്ലംബർ.
പാവങ്ങളിൽ പാവം എന്ന് വിശേഷിപ്പിക്കാവുന്ന ഡെലിവറി ബോയ് ആണ് കിം. മറ്റുള്ളവരെ സഹായിക്കുന്നതാണ് അവന്റെ ഹോബി. അങ്ങനെ അല്ലറചില്ലറ സഹായങ്ങളും ആയി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ അവന്റെ തലയിലേക്ക് പ്രസിഡന്റ് സ്റ്റാനാർഥിയുടെ കൊലക്കുറ്റം വരുന്നു.
അവനെ കള്ള കേസിൽ കുടുക്കിയതാക്കട്ടെ ആ കേസ് അന്വേഹിക്കുന്ന പോലീസുകാരും. പിന്നെ അവരിൽ നിന്നും തന്റെ ജീവൻ രക്ഷിക്കാൻ ഉള്ള നായകന്റെ നെട്ടോട്ടമാണ് കഥാ തന്തു.. ബാക്കി കണ്ടു തന്നെ അറിയുക.