GOD’S CROOKED LINES – ഗോഡ്സ് ക്രൂക്ക്ഡ് ലൈൻസ് (2022)

ടീം GOAT റിലീസ് : 226
GOD’S CROOKED LINES – ഗോഡ്സ് ക്രൂക്ക്ഡ് ലൈൻസ് (2022) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ സ്പാനിഷ്
സംവിധാനം Oriol Paulo
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ
ജോണർ മിസ്റ്ററി, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ദി ഇൻവിസിബിൾ ഗെസ്റ്റ്, ദി ബോഡി, മിറാഷ്, ഈ സിനിമകളുടെ സംവിധായാകനായ ഒറിയോൾ പൗലയുടെ മറ്റൊരു സിനിമയാണ് ഗോഡ്സ് ക്രൂക്ക്ഡ് ലൈൻസ്.

മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൊല്ലപ്പെട്ട മകന്റെ മരണത്തെപ്പറ്റി അന്വേഷിക്കണം എന്ന ആവശ്യവുമായി ഒരാൾ കുറ്റാന്വേഷകയായ ആലീസിനെ സമീപിക്കുകയാണ്..ശേഷം രോഗിയെന്ന വ്യാജറിപ്പോർട്ടുമായി അതിനുള്ളിലെത്തിപ്പെടുന്ന ആലീസ് കണ്ടെത്തുന്ന ചില സംഭവങ്ങളിലേക്കാണ് സിനിമ കണ്ണ് തുറക്കുന്നത്. കഥയിലേക്ക് ഒന്നും കടക്കുന്നില്ല, കണ്ടു തന്നെ അറിയുക.

ഒറിയോൾ പോളോയുടെ ആരാധകർക്കു അറിയാം അദ്ദേഹത്തിന്റെ കഥകളിൽ മിസ്റ്ററി അവതരിപ്പിക്കുന്ന രീതി. കഥയിലെ ഓരോ കഥാപാത്രവും പ്രേക്ഷകന്റെ സംശയത്തിന്റെ ദൃഷ്ടിയിൽ തന്നെ ആയിരിക്കും ക്ലൈമാക്സ്‌ ആകുന്നതു വരെയും. അതും പലപ്പോഴും തീരെ പ്രാധാന്യം ഇല്ല എന്ന് തോന്നുന്ന കഥാപാത്രം ആയാൽ പോലും. ശരിക്കും അയാൾ ഒരു കൺക്കെട്ടു വിദ്യ ആണ്‌ തന്റെ കഥകളിൽ നടത്തുന്നത്. പ്രേക്ഷകന്റെ ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് മിസ്റ്ററി അവതരിപ്പിക്കുന്നു.അത് തന്നെയാണ് ഇവിടെയും ചെയ്തിരിക്കുന്നത്.

പല കഥാപാത്രങ്ങളും പ്രേക്ഷകന്റെ മുന്നിൽ സംശയത്തിൽ ആണ്‌. ആ സംശയങ്ങൾ ആണ്‌ സിനിമയെ മികച്ചത് ആക്കുന്നതും. അത് അവസാന രംഗത്തിൽ വരെ തുടരുകയും ചെയ്യുന്നു. ശരിക്കും പോളോയുടെ കഥകൾ അത്തരത്തിൽ ആണ്‌. ഈ സിനിമയിൽ Los renglones torcidos de Dios എന്ന Torcuato Luca de Tena യുടെ നോവലിനെ ആസ്പദമാക്കിയാണ് ഒറിയോൾ പോളോ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഒറിയോൾ പോളോയുടെ കൈമുദ്ര പതിഞ്ഞിട്ടുള്ള സിനിമ അവതരണം ആണ്‌ ഇവിടെയും. പ്രേക്ഷകൻ,ഇങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുന്നിടത്തു നിന്നും നമുക്ക് അത്ഭുതങ്ങൾ തന്ന് കൊണ്ടിരിക്കും.