പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Shreyasi Sharma |
പരിഭാഷ | അനന്തു ജെ എസ്, ഷാഫി വെൽഫെയർ |
ജോണർ | കോമഡി, ഡ്രാമ |
റിച്ച എന്ന പതിനെട്ടുകാരി തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു, അവളുടെ ഈ യാത്ര ആരംഭിക്കുന്നത് എസ്‌വിഎമ്മിന്റെ ഡെന്റൽ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നാണ്. അവളുടെ ആദ്യ ദിവസം അവൾ നിഷ്കളങ്കയായ മില്ലിയെ കണ്ടുമുട്ടുന്നു,അവളുമായി സൗഹൃദത്തിലാകുന്നു.പക്ഷേ ഹോസ്റ്റൽ ഭരിക്കുന്ന, മറ്റുള്ള വിദ്യാർത്ഥികൾ ഭയഭക്തിബഹുമാനത്തോടെ കാണുന്ന സീനിയർമാരായ ജോയും സാഹിറയും അവളുടെ ജീവിതത്തിലേക്ക് കടന്നു വരുമെന്നവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.!
ഗേൾസ് ഹോസ്റ്റൽ എന്ന 3 സീസണുകൾ ഉള്ള ഈ സീരീസിന് ആദ്യ സീസണിൽ ആകെ 5 എപ്പിസോഡുകളാണ് ഉള്ളത്. പ്രേക്ഷകനെ ഒട്ടും തന്നെ മടുപ്പിക്കാതെ ചിരിയും ചിന്തയുമായി മുന്നോട്ട് പോകുന്നതിൽ ആദ്യ സീസൺ വിജയിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.