ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Shinzô Katayama, Hayato Kawai |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ത്രില്ലർ, ഡ്രാമ |
2022 ൽ ഹുലുവിലും ഡിസ്‌നിയിലും ഒരു പോലെ സംപ്രേഷണം ആരംഭിച്ച ഒരു ജാപ്പനീസ് സീരീസാണ് "ഗാനിബൽ".
കഥയിലേക്ക് വന്നാൽ ഡയ്ഗോ എന്ന പോലീസ് ഓഫീസർ സ്ഥലമാറ്റം കിട്ടി കുടുംബത്തോടെ കൂഗ് എന്ന ഗ്രാമത്തിലേക്ക് വരുകയാണ്. ഈ പോസ്റ്റിംഗിൽ ഇവിടെ മുൻപേ ജോലി ചെയ്തിരുന്ന കാനോ എന്ന പോലീസുകാരനെ പെട്ടെന്ന് ഒരു ദിവസം കാണാതായെ തുടർന്നാണ് ഡയ്ഗോ എത്തിയത്. പലരും പറയുന്നത് കാനോയ്ക്ക് ചൂതുകളി കൂടുതലായിരുന്നു അങ്ങനെ കടം കേറി മുടിഞ്ഞു സ്ഥലം വിട്ടതാണെന്നാണ്. ഡയ്ഗോ അതേ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ചുരുളഴിഞ്ഞ പല രഹസ്യങ്ങളും കണ്ടെത്തി.വർഷം തോറും ഈ ഗ്രാമത്തിലുള്ളവർ ദേവിക്ക് മനുഷ്യബലി നടത്താറുണ്ട്, അതും പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ കൂഗിലുള്ള ഒരു രാക്ഷസനു തിന്നാൻ കൊടുക്കുന്നു.
കാനോയുടെ തിരോധനാനത്തിന് ഇതുമായി പങ്കുണ്ടോ?
ആ രാക്ഷസൻ ആരാണ്?
എന്തിനാണ് ഇവർ കുഞ്ഞുങ്ങളെ ബലി നൽകുന്നത്?
അങ്ങനെയുള്ള പല ചോദ്യങ്ങൾക്കുള്ള ഉത്തരം പോകെ പോകെ നമുക്ക് മനസ്സിലാകും.
ഇറങ്ങിയ സീസണിൽ 40 - 50 മിനിറ്റ് ദൈർഖ്യമുള്ള വെറും 7 എപ്പിസോഡ് മാത്രമുള്ള ഒരു മിനി സീരിസാണിത്. സീസണിന്റെ അവസാനം ഒരു ക്ലിഫ് ഹാങ്ങറോടെയാണ് കഥ അവസാനിക്കുന്നത്. അതുകൊണ്ട് തുടർ സീസണുകൾ പ്രതീക്ഷിക്കാം. കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ മുന്നോട്ട് പോകുന്ന ഈ സീരിസ് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.