ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Tom Holland |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ഹൊറർ, കോമഡി |
നമ്മുടെ കോക്കാച്ചി, യക്ഷി പോലെയൊക്കെ വിദേശികളുടെ പ്രേത/വിചിത്ര സങ്കൽപ്പങ്ങളിൽ ഒന്നാണ് വാമ്പയന്മാർ. പകൽ ഉറങ്ങുകയും ഇരുളിന്റെ മറവിൽ വളർത്തു മൃഗങ്ങളെയും മനുഷ്യരെയും വേട്ടയാടുന്ന രക്തരക്ഷസുകൾ. അവർക്ക് പല രൂപങ്ങൾ സ്വീകരിക്കാനാവും. ഇത്തരം കഥകൾ പല രൂപത്തിൽ സിനിമകളായി വന്നിട്ടുണ്ട്. അത്തരമൊരു കഥയാണ് ഈ സിനിമ
ടി.വി യിൽ അസപർക കഥകൾ പറയുന്ന "ഫ്രൈറ്റ് നൈറ്റ്" എന്ന സീരീസിന്റെ ആരാധകനാണ് ചാർളി ബ്രൂസ്റ്റർ എന്ന ടീനേജർ. ആയിടെയാണ് തൊട്ടടുത്ത വീട്ടിലേക്ക് ഒരാൾ താമസം മാറി വരുന്നത്. ഒരു ദിവസം രാത്രി ഒരു പ്രത്യേക സാഹചര്യത്തിൽ ആയാളെ കാണുന്ന ചാർളിയ്ക്ക് ഒരു സംശയം ആയാൾ ഒരു വാമ്പയർ ആണോന്ന്... ബാക്കി കണ്ടറിയൂ.!!!
ടോം ഹോളണ്ട് ആദ്യമായി സംവിധാനം ചെയ്ത ഈ പടം 80 ലെ മികച്ച ഹൊറർ ക്ലാസിക്കുകളിൽ ഒന്നാണ്. കോമഡിയും ഹൊററും ബാലൻസ് ചെയ്ത് ഇറക്കിയ ചുരുക്കം ചില 80s പടങ്ങളിൽ ഒന്ന്. ഇതിലെ പ്രാക്ട്ടിക്കൽ ഇഫ്ക്റ്റ്സ് ഒക്കെ പൊളിയാണ് അതും അന്ത കാലത്ത് ഇറങ്ങിയത്. ഇതിലെ ചെന്നായ ആകുന്ന സീന് ഒക്കെ എടുത്തു പറയണ്ട ഒന്നാണ്. കൂടുതൽ സ്പോയിലർ പറയുന്നില്ല. ഹൊറർ ആരാധകരെ ഇതിലെ ഇതിലെ.....
( ഇതിന്റെ ഒരു റീമേക്ക് 2011 വന്നിരുന്നു പക്ഷേ അത് ഒർജിനലിന്റെ ആത്ര പോലും വന്നിട്ടില്ല )
© Adarsh B pradeep.