FRIEND – ഫ്രണ്ട് (2001)

ടീം GOAT റിലീസ് : 142
FRIEND – ഫ്രണ്ട് (2001) poster
ഭാഷ കൊറിയൻ
സംവിധാനം Kwak Kyung-taek
പരിഭാഷ ഷാഫി വെൽഫെയർ
ജോണർ ആക്ഷൻ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

കൊറിയൻ സിനിമ ചരിത്രത്തിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണ് ഈ മൂവി.. നാല് ബാല്യകാല സുഹൃത്തുക്കളുടെ സുഹൃദ് ബന്ധത്തിന്റെ കഥ പറയുന്ന മൂവിയാണ് ഫ്രണ്ട് ..ഹൈസ്കൂൾ ജീവിതത്തിന് ശേഷം സുഹൃത്തുക്കളിൽ രണ്ട് പേർ തുടർ പഠനങ്ങൾക്കായി കലാലയത്തിലേക്ക് പോവുകയും മറ്റ് രണ്ട് പേർ ഗാങ്സ്റ്റേഴ്സ് ആവുകയും ചെയ്യുന്നു.. കാലം ഇവരുടെ സൗഹൃദത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് കരുതിവെച്ചിരിക്കുന്നത് എന്നറിയാൻ ഈ മൂവി കണ്ടു തന്നെ അറിയുക.

ഒരു മികച്ച ക്ലാസ്സിക്‌ മൂവി ആയ ഫ്രണ്ട് ബോക്സ്ഓഫീസിലും ഗംഭീര വിജയമാണ് കൈവരിച്ചത്.ആ വർഷത്തെ ഏറ്റവും കളക്ഷൻ കിട്ടിയ പടമായി മാറി.കൊറിയൻ സിനിമ പ്രേമികൾ മിസ്സ്‌ ചെയ്യാതെ കണ്ടിരിക്കേണ്ട മൂവിയാണ് ഫ്രണ്ട്.