ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Mimi Cave |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ഹൊറർ, കോമഡി |
ഡേറ്റിങ് നടത്താൻ ശ്രമിച്ചു കുറെ തവണ പരാജയപ്പെട്ട നോവ എന്ന യുവതി അവസാനം ഒരാളെ കണ്ടത്തി. പറ്റിയ ഒരാളെ കണ്ടെത്താൻ കഴിയുന്നില്ല എന്നതായിരുന്നു അവളുടെ ഇത് വരെ ഉള്ള പ്രശ്നം . ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് അവളുടെ ഇഷ്ടങ്ങൾക്കു അനുസരിച്ച് ഉള്ള മാന്യനായ ഒരാളെ അവൾ പരിചയപ്പെടുന്നു. അവളുടെ താൽപ്പര്യങ്ങളോട് ചേര്ന്ന് നിൽ ക്കുന്ന ഒരാൾ എന്ന നിലയിൽ സ്റ്റീവ് എന്ന മാന്യനായ ചെറുപ്പക്കാരനോട് അവൾ അടുക്കുന്നു.
ഏറെ നാളുകൾക്കു ശേഷം അവൾക്കും ലഭിച്ചിരിക്കുന്നു, അവളുടെ സ്വപ്നത്തിൽ ഉള്ള പുരുഷനെ.സ്റ്റീവ് ഒരു ഡോക്ട്ടർ ആണെന്നും അവൾ മനസ്സിലാക്കുന്നു. അയാളോടൊപ്പം ഉള്ള നല്ല ദിനങ്ങൾ അവളുടെ സന്തോഷം ഇരട്ടിച്ചു. അവൾ സറ്റീവിനോടൊപ്പം ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു.നല്ല കാര്യം തന്നെ ആണല്ലോ ഇഷ്ടപ്പെടുന്ന ആളിനോടൊപ്പം ഒരു ട്രിപ്പ് ഒക്കെ പോകുന്നത് എന്നു തോന്നിയില്ലേ ?അതിൽ എന്താണ് പ്രത്യേകത എന്നല്ലേ?പ്രത്യേകതകൾ ഏറെയുണ്ട് നോവയ്ക്ക് ഈ ട്രിപ്പ് . അവൾക്കു എന്താണ് സംഭവിച്ചത് അതറിയാൻ സിനിമ കണ്ടാൽ മതി.
സിനിമയുടെ തുടക്കത്തിൽ സ്ഥിരം ത്രില്ലെർ പടങ്ങളിൽ ഉള്ള കഥയായി നമ്മുക്ക് തോന്നുകയും പിന്നീട് പ്രതിക്ഷിക്കാത്തതും ഭീകരമായതുമായ വയലൻസ് -ത്രില്ലെർ ഗണത്തിലേക്ക് സഞ്ചാരിക്കുകയും ചെയുന്നതാണ് സിനിമയുടെ കഥയുടെ ഗതി.
സ്റ്റീവ് ആയി സെബാസ്റ്റ്യൻ സ്റ്റാൻ മികച്ച അഭിനയമായിരുന്നു ഒപ്പം നോവ ആയി ഡൈസിയും. എടുത്തു പറയാൻ വലിയ കഥാപാത്ര നിരയൊന്നമില്ലാത്ത ഈ സിനിമ അതിന്റെ പരിധിക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ മികച്ച അനുഭവം സമ്മാനിക്കുന്നുണ്ട്. കടുത്ത വയലൻസ് - ത്രില്ലെർ സിനിമകൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും കാണാവുന്നതാണ്.