ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Brad Anderson |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ത്രില്ലർ, മിസ്റ്ററി |
ഒരു ആൾക്കൂട്ടത്തെ കബളിപ്പിക്കാൻ പ്രയാസമാണ്. പക്ഷേ ആ ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക് നിൽക്കുന്ന ആളെ എങ്ങനെ വേണമെങ്കിലും തട്ടി കളിക്കാം. അയാളുടെ സ്വബോധത്തെ കാർന്നു തിന്നാം. അയാളിപ്പോൾ കരുതിപ്പോന്നിരുന്ന എല്ലാം ഒരു മായ ആണെന്നും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി യാതൊരു തരത്തിലും ബന്ധമില്ല എന്നുവരെ അയാളിൽ തോന്നിപ്പിക്കാം.
ഇനിയിപ്പോൾ അയാളുടെ മാനസികനിലക്ക് തകരാർ ഉണ്ടെങ്കിലോ...?
ആൾക്കൂട്ടം പറയുന്നതായിരിക്കും ശരി.
ഇത് രണ്ടും കൂടി ഒരുമിച്ച് വന്നാലോ..? ചിലപ്പോൾ അയാൾ പറയുന്നതാണ് ശരിയെന്നു തോന്നും. മറ്റുചിലപ്പോൾ ആൾക്കൂട്ടം പറയുന്നതാണ് ശരി എന്ന് തോന്നും. മേൽപ്പറഞ്ഞ രണ്ട് അവസ്ഥകളിൽ കൂടിയും കടന്നുപോകുന്ന ഫീലാണ് സിനിമ നൽകുന്നത്. പക്ഷേ ഇവിടെ ആൾക്കൂട്ടത്തിനു പകരം ഒരു ഹോസ്പിറ്റലിനെ ചുറ്റിപ്പറ്റിയുള്ള ആളുകളും ആ ഒരാളായി വരുന്നത് നമ്മുടെ കഥാനായകനും ആണ്.
റെയും ഭാര്യയും കുഞ്ഞും അവരുടെ യാത്രയ്ക്കിടയിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തുന്നു. ഒരു പ്രത്യേക സാഹചര്യം കൊണ്ട് മകൾ റോഡിന്റെ സൈഡിലെ താഴ്ചയിലേക്ക് വീഴുന്നു. അവളെ രക്ഷിക്കാനായി റെയും ഒപ്പം ചാടുന്നു. ആ അപകടത്തിൽ റെ ക്ക് തലയിൽ ചെറിയ പൊട്ടൽ ഉണ്ടാകുന്നു. പരുക്കുകൾ ഇല്ലാതെ മകൾ രക്ഷപ്പെട്ടെങ്കിലും അവർ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നു. ആശുപത്രിയിലെ ജീവനക്കാർ എല്ലാം എന്തൊക്കെയോ നിഗുഢതകൾ ഒളിപ്പിച്ച പോലെയാണ് പെരുമാറിയിരുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാൻ ചെയ്യാനായി ഭാര്യയെയും മകളെയും ആർക്കും പ്രവേശനമില്ലാത്ത ബേസ്മെന്റിൽ ഉള്ള ഹാളിലേക്ക് കൊണ്ടുപോകുന്നു. പിറ്റേദിവസം ഉറക്കമുണർന്ന റേ ആദ്യം തപ്പിയത് ഭാര്യയെയും മകളെയും ആണ്.പക്ഷെ ആശുപത്രി ജീവനക്കാരുടെ മറുപടി ആവിശ്യസനീയം ആയിരുന്നു. അങ്ങനെ ഒരു മകളും കുഞ്ഞും ഇവിടെ വന്നിട്ടേ ഇല്ലെന്ന്. മകളെ ചികിത്സിച്ച ഡോക്ടർ, അവിടെ ഉണ്ടായിരുന്ന ജീവനക്കാർ, cctv ദൃശ്യങ്ങൾ എല്ലാം അങ്ങനെ ഒന്ന് സംഭവിച്ചിട്ടേ ഇല്ല എന്ന് വാദിക്കുന്നു. ആശുപത്രിയിലേക്ക് കടന്നപ്പോൾ തന്നെ ഇവിടെ എന്തൊക്കയോ കള്ളത്തരങ്ങളെ കുറിച്ച് ഏകദേശധാരണ റെക്ക് തോന്നിയിരുന്നു . അവയവമാറ്റ കച്ചവടത്തിന് തന്റെ ഭാര്യയും മകളും ഇരയായോ എന്നുള്ള സംശയം അയാളുടെ ഉള്ളിൽ കൂടി വന്നു.അവരെ അയാൾ കണ്ടുപിടിക്കുമോ... എന്തായിരിക്കും ഹോസ്പിറ്റലിൽ നടക്കുന്നത്.... സിനിമ കാണുക.കൊള്ളാവുന്ന ഒരു ത്രില്ലെർ.