ഭാഷ | അറബി |
---|---|
സംവിധാനം | Peter Mimi |
പരിഭാഷ | മുഹമ്മദ് ഷാഹുൽ |
ജോണർ | കോമഡി, ഡ്രാമ |
ഈജിപ്തിലെ ഒരു ദരിദ്ര കുടുംബത്തിലെ അംഗമായ സീക്കോ എന്ന സകരിയ എന്ന കുട്ടിക്ക് ഒരു ദിവസം ഈജിപ്തിലെ ഏറ്റവും മിടുക്കാനായ മൂന്നു കുട്ടികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുത്തതായുള്ള ഒരു കത്ത് ലഭിക്കുന്നു... അപ്രതീക്ഷിതമായി വന്നു ചേർന്ന ആ ഭാഗ്യത്തിൽ പ്രതീക്ഷ അർപ്പിച്ച് ആ കുടുംബം യാത്ര തിരിക്കുകയാണ്..
ആ യാത്രയിൽ ഉടനീളം സംഭവിക്കുന്ന കാര്യങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കുയാണ് ഈ കൊച്ചു സിനിമ.മനോഹരമായ അറബിക് ഗാനങ്ങളുടെ അകമ്പടിയിൽ ഈജിപ്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളിലൂടെയുള്ള യാത്ര മികച്ച ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകന് നൽകുന്നത്.