FLIGHT – ഫ്ലൈറ്റ് (2012)

ടീം GOAT റിലീസ് : 90
FLIGHT – ഫ്ലൈറ്റ് (2012) poster

പോസ്റ്റർ: DEEKEY

ഭാഷ ഇംഗ്ലീഷ്
സംവിധാനം Robert Zemeckis
പരിഭാഷ ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു
ജോണർ ത്രില്ലർ, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

FORREST GUMP, CAST AWAY എന്നീ ഗംഭീര സിനിമകളുടെ സംവിധായാകനായ റോബർട്ട്‌ സീമേകീസിന്റെ ഡെൻസൽ വാഷിങ്ടൺ നായകനായ ചിത്രമാണ് ഫ്ലൈറ്റ്.മദ്യത്തിന്റെയും മരുന്നിന്റെയും ട്രിപ്പിംഗ് ഇല്ലാത്ത ഒരു ദിവസം അയാൾക്ക്‌ സാധിക്കുമായിരുന്നില്ല.പൂർണമായും ലഹരിക്ക് അടിമപ്പെട്ടു പോകുന്ന ഒരാളുടെ ജീവിതത്തിന്റെ ദുരന്ത മുഖങ്ങൾ ആണ് ഈ സിനിമ.

വിമാന ദുരന്തങ്ങളും അതിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന പൈലറ്റ് ഹീറോസിനെ കുറിച്ചെല്ലാം പല സിനിമയിലും നാം കണ്ടിട്ടുണ്ട്. ഇവിടെ അയാൾ പൊതുസമൂഹത്തിനു മുന്നിൽ ഹീറോ ആണ്. പക്ഷെ ഗുരുതരമായ ഒരു ജീവിതാവസ്ഥയിൽ കൂടിയായിരുന്നു അയാളുടെ യാത്ര..

മദ്യപാനവും കൊക്കെയ്നും ഉപയോഗിച്ച്‌ ഉപയോഗിച്ച്‌ തലതിരിഞ്ഞ , സ്വന്തം കുടുംബം വരെ കുളം തോണ്ടിയ ഒരു പാവം പ്രൊഫഷണൽ പൈലറ്റ്‌ . വീമാനത്തിൽ ഫുൾ ലോഡ്‌ യാത്രക്കാരും പൈലറ്റിന്റെ തലയിൽ ഫുൾ ലോഡ്‌ കൊക്കെയ്നും പോരാത്തതിനു 2 സാംബിൾ ബോട്ട്‌ൽ വോഡ്കയും.

യന്ത്രത്തകരാറു മൂലം വിമാനം വളരെ ഉയർന്ന ഹൈറ്റിൽ നിന്ന് ഒരു താഴ്‌വരയിലേക്ക്‌ കൂപ്പ്‌ കുത്തുന്നു . പക്ഷേ വെറും 6 പേരൊഴികെ ബാക്കിയുള്ളവരെല്ലാം പരിക്കുകളോടെ രക്ഷപ്പെടുന്നു .പൊതു സമൂഹവും മീഡിയയും അയാളെ ഒരു ഹീറോ ആയി വാഴ്ത്തി.102പേരിൽ 96പേരുടെ ജീവൻ രക്ഷിച്ചവൻ. ദൈവത്തിന്റെ കരസ്പർശം ഉള്ളവൻ എന്നൊക്കെ. പക്ഷെ പൂർണമായും ലഹരിക്ക് അടിമപ്പെട്ട ഒരാൾ ജീവിതത്തിൽ ഹീറോ ആണോ അതോ സീറോ ആണോ? ഒരുപക്ഷെ ആ ലഹരിയുടെ ബലത്തിൽ ആയിരിക്കാം അയാൾക്ക്‌ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടാവുക. പക്ഷെ ജോലിക്കിടയിലെ ലഹരിയുടെ അനിയന്ത്രിത ഉപയോഗം അയാളെ വിചാരണകൂട്ടിൽ കൊണ്ടെത്തിക്കുന്നു പൈലറ്റ്‌ എങ്ങനെ നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുന്നു എന്നതാണു പ്രമേയം.

ഡെൻസൽ ഇത്തവണയും ഡ്രഗ്ഗി പൈലറ്റായി ജീവിച്ചു , ഡെൻസൽ വാഷിങ്ടണിനു പെർഫോം ചെയ്യാൻ ഒരുപാട് ഉണ്ടായിരുന്നു ഈ സിനിമയിൽ. അതെല്ലാം മികച്ച അഭിനയ മുഹൂർത്തങ്ങൾ ആയി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ചില ബെസ്റ്റ് മോമെന്റ്സ് സിനിമയിൽ ഉണ്ട്.. ശരിക്കും ഒരു പെർഫെക്ട് അഡിക്റ്റിനെ പോലെ ഉള്ള അഭിനയം.. വെറുതെ അല്ല ഇങ്ങേർക്ക് ഇത്രയ്ക്കു ആരാധകർ ഉള്ളത്..ഒപ്പം അഭിനയിച്ചവരിൽ രസമായി തോന്നിയ ഒരു കഥാപാത്രമാണ് ഡെൻസൽ അണ്ണന്റെ കൂട്ട്ക്കാരൻ, നല്ല നർമം ഉണ്ടായിരുന്നു കഥാപാത്രത്തിന് .
, ഒരു രക്ഷേമില്ല കൂടെ വക്കീലായി വന്ന ഡോൺ ചെയ്ഡ്ലെയും കൊള്ളാം .ബാക്കിയുള്ളവർ എല്ലാം അവരുടെ റോളുകൾ മികച്ചതാക്കി.