| ഭാഷ | തായ് |
|---|---|
| സംവിധാനം | Jirassaya Wongsutin |
| പരിഭാഷ | സാരംഗ് ആർ എൻ |
| ജോണർ | കമിങ് ഓഫ് ഐജ്, ടീൻ ഡ്രാമ |
ബാങ്കോക്കിലെ ഒരു പോലീസ് ഫ്ലാറ്റിൽ താമസിക്കുന്ന ആത്മമിത്രങ്ങളായ ആൻ, ജെയ്ൻ എന്നീ പെൺകുട്ടികളുടെ കഥയാണിത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനും ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളായ ജെയ്നും തമ്മിലുള്ള സൗഹൃദം, ഹൈസ്കൂൾ ജീവിതം അവസാനിക്കാറാവുമ്പോൾ പുതിയ പ്രതിസന്ധികൾ നേരിടുന്നു.
ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങളും ഭാവിയെക്കുറിച്ചുള്ള വ്യത്യസ്ത സ്വപ്നങ്ങളും ഇവരുടെ ബന്ധത്തെ ബാധിക്കുന്നു.
ഇതിനിടയിലേക്ക് ടോംഗ് എന്ന പുതിയ പോലീസ് ഉദ്യോഗസ്ഥൻ കൂടി എത്തുന്നതോടെ ഇവരുടെ സൗഹൃദം വലിയ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്നു.
ഫീൽ ഗുഡിൽ പറഞ് പോകുന്ന കഥ നല്ലൊരു ആസ്വാധന മികവ് ഈ ചിത്രം നൽകുന്നുണ്ട്.