FIGHTER – ഫൈറ്റർ (2024)

ടീം GOAT റിലീസ് : 292
FIGHTER – ഫൈറ്റർ (2024) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഹിന്ദി
സംവിധാനം Siddharth Anand
പരിഭാഷ അനന്തു പ്രസാദ്, ശ്രീകേഷ് പി എം, സാരംഗ് ആർ എൻ, അശ്വിൻ കൃഷ്ണ ബി ആർ, ഷാഫി വെൽഫെയർ
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഹൃതിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ഫൈറ്റർ. ബ്ലോക്ക്ബസ്റ്റർ ചിത്രം, 'പത്താൻ' നിലൂടെ ഇന്ത്യൻ ബോക്‌സോഫീസിനെ വരെ ഞെട്ടിച്ച് കൃത്യം ഒരു വർഷത്തിന് ശേഷം, സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയുന്ന ചിത്രം കൂടിയാണിത്. വാർ എന്ന ചിത്രത്തിന് ശേഷം ഹൃതിക് - ആനന്ദ് കൂട്ടുക്കെട്ടിൽ വരുന്ന ചിത്രവും. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്ന് കൂടിയാണ്.

ശ്രീനഗർ ബേസ് ക്യാമ്പിന് നേരെ ശത്രു ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ എയർഫോഴ്സ്, ഏവിയേറ്റർമാരുമായി ചേർന്ന് ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഷംഷേർ പതാനിയ(ഹൃത്വിക് റോഷൻ) മിന്നി റാത്തോഡ് (ദീപിക പദുക്കോൺ) സർതാജ് ഗിൽ തുടങ്ങിയവരാണ് ഈ ടീമിലുള്ളത്. അവരുടെ കമാന്റിങ് ഓഫിസറാകട്ടെ രാകേഷ് ജയ് സിങ്ങും (അനിൽ കപൂർ). ഷംഷേർ പതാനിയ ഇന്ത്യൻ വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറും സാഹസിക യുദ്ധ വിമാന പൈലറ്റുമാണ്. ഒരു ഭീകരസംഘടന സിആർപിഎഫ് സൈനികരെ ആക്രമിക്കുന്നതിനെ തുടർന്ന് ഇന്ത്യയും ഭീകരരും തമ്മിലുണ്ടാവുന്ന പോരാട്ടങ്ങളിലൂടെയാണ് ചിത്രം മുൻപോട്ട് പോകുന്നത്.