ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Bingjia Yang |
പരിഭാഷ | അശ്വിൻരാജ് |
ജോണർ | ആക്ഷൻ, ഡ്രാമ |
2022ൽ ബിങ്ജിയ യാങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു റിവഞ്ച് ആക്ഷൻ സിനിമയാണ് EYE FOR AN EYE.
അധികാര കസേരയിലിരിക്കുന്നവർ കാരണം എല്ലാം നഷ്ടപ്പെട്ട നി യാൻ എന്ന സ്ത്രീക്കു വേണ്ടി പ്രതികാരം ചെയ്യാനിറങ്ങുന്ന ഒരു അന്ധനായ ഗോസ്റ്റ് കില്ലറുടെ കഥയാണ് സിനിമ പറയുന്നത്.
അന്ധനാണെകിലും നമ്മുടെ ഹീറോ ആളത്ര ചില്ലറക്കാരനൊന്നുമല്ല.
എങ്കിലും എതിരെ നിൽക്കുന്നവരെയെല്ലാം ഒറ്റയ്ക്ക് നേരിടാൻ അന്ധനായ നായകന് സാധിക്കുമോ?
ഒരു സഹായവുമില്ലാതെ പ്രതികാരം ചെയ്യാനിറങ്ങാനുള്ള ധൈര്യം ഹീറോയ്ക്ക് എവിടുന്നു കിട്ടി?
അദ്ദേഹം ആരായിരുന്നു?
ആ സ്ത്രീക്ക് നീതി കിട്ടിയോ?
എല്ലാം സിനിമ കണ്ടറിയുക.
വെറും ഒന്നേകാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമ ആക്ഷൻ സീനുകളാൽ സമ്പന്നമാണ്. ആക്ഷൻ പ്രേമികൾ പ്രത്യേകിച്ചും swords Fight ഒക്കെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സാക്കരുത്. കണ്ടുനോക്കുക.