ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Sam Hargrave |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
മുൻ മിഷനിൽ, ഒടുക്കം സംഭവിച്ച അപകടത്തിൽ നിന്നും ടൈലർ അത്ഭുതകരമായി രക്ഷപ്പെടുന്നു,ശേഷം ഉയർത്ത് എഴുന്നേഴുന്നേൽപ്പായിരുന്നു,.. വീണ്ടും മറ്റൊരു മിഷൻ അയാളെ തേടി വരുന്നു.... ശരീരം പൂർണ്ണമായും പഴയ വേഗത്തിലേക്ക് എത്തിയിരുന്നില്ല, പക്ഷെ രക്ഷപെടുത്തേണ്ടത് തനിക്ക് വേണ്ടപ്പെട്ട ആൾ ആകുമ്പോൾ ചീയർ അപ്പ് ആകാനുള്ള മൂച്ച് കൂടുമല്ലോ, അങ്ങനെ ടൈലർ ആൻഡ് ടീം വീണ്ടും കളത്തിലേക്ക് ഇറങ്ങുകയാണ്.ഇത്തവണ അങ്കം ലോകത്തിലെ തന്നെ ഏറ്റവും കൊടും കുറ്റവാളികൾ തങ്ങുന്ന ജയിലിൽ ആണ്.
ആദ്യ പടം കണ്ടവർക്ക് അറിയാമല്ലോ അതിന്റെ പ്രത്യേകത, കട്ട് കൊടുക്കാതെ ലോങ്ങ് ഷോട്ട് ആക്ഷൻ സീനുകൾ, ഇവിടെ ആ കാര്യത്തിൽ ആദ്യ പടത്തിന്റെ ഡബിൾ എഫക്റ്റിൽ ഉള്ള സാധനമാണ് ആക്ഷനിൽ കൊണ്ട് വന്നിരിക്കുന്നത്. നമ്മുടെ ജോൺ വിക് 4 പോലെ കുറേ നേരം നീണ്ടു നിൽക്കുന്ന മൂന്ന് ആക്ഷൻ ബ്ലോക്ക് ആക്കി തന്നെയാണ് ഇവിടെയും വരുന്നത്, അതിൽ ആദ്യത്തെ ജയിലിൽ കിടന്നു ഉള്ളത് വൻ ഒരു ക്രൗഡിൽ നടക്കുന്ന തല്ല്, അതും ഏറെക്കുറെ കന്റിന്യു എന്ന് തോന്നിക്കുന്ന രീതിയിൽ എഡിറ്റി ചെയ്തു ഒരുക്കിയ ആ ആക്ഷൻ ഒരു രക്ഷയുമില്ലായിരുന്നു..ഇത് ഒക്കെ എങ്ങനെ എടുക്കുന്നോ ആവോ... ആ ഒരു സെക്യുൻസിന്ന് തന്നെ ഈ പടത്തിന്ന് നിർബന്ധമായും കാണണം എന്നാണ് എന്റെ അഭിപ്രായം.
ഇനി ടെക്നിക്കൽ സൈഡ് നോക്കിയാൽ എല്ലാം ടോപ് ക്വാളിറ്റിയിൽ ആണ് എടുത്തിരിക്കുന്നത്, ആക്ഷൻ കൊറിയോ, എഡിറ്റിംഗ്, സൗണ്ട് മിക്സിങ്, vfx അങ്ങനെ ഓരോന്നും കിടു വർക്ക്‌ആയിരുന്നു, കഴിഞ്ഞ വർഷം വന്ന Netflix movie athena യിലെ ആൾക്കൂത്തിൽ ഉള്ള കന്റിന്യൂ ഷോട്ടുകൾ ഇല്ലേ, ഇത് അതിന്റെ ഒരു ആക്ഷൻ എപ്പിസോഡ് എന്ന് പറയാം.
മൊത്തത്തിൽ ആദ്യ ഭാഗം കണ്ടവർ എന്താണോ പ്രതീക്ഷിക്കുന്നത്, ട്രൈലെർ കണ്ട് എന്ത് ആണോ കാണാൻ ആഗ്രഹിക്കുന്നത് അതെല്ലാം അണിയറക്കാർ ഒരുക്കിയിട്ടുണ്ട്...ധൈര്യമായി കാണാൻ ഇരിക്കാം.
നല്ല സൗണ്ട് സിസ്റ്റത്തിൽ + കിട്ടാവുന്നതിൽ വലിയ സ്‌ക്രീനിൽ ആക്ഷൻ പടം ഒക്കെ ഇഷ്ടം ഉള്ള ഫാമിലിക്ക് ഒപ്പം ഇരുന്ന് കാണുക.