EVIL DEAD – ഈവിൾ ഡെഡ് (2013)

ടീം GOAT റിലീസ് : 120
EVIL DEAD – ഈവിൾ ഡെഡ് (2013) poster

പോസ്റ്റർ: DEEKEY

ഭാഷ ഇംഗ്ലീഷ്
സംവിധാനം Fede Alvarez
പരിഭാഷ പ്രണവ് രാജ് വി എം
ജോണർ ഹൊറർ, ഫാന്റസി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഡേവിഡും അവന്റെ കാമുകി നതാലിയും സുഹൃത്തുക്കളായ എറിക്, ഒലീവിയ എന്നിവരോടൊപ്പം തന്റെ ഡ്രഗ് അടിക്റ്റഡ് ആയ ഇളയ സഹോദരി മിയയെയും കൂട്ടി വനത്തിലെ ഒറ്റപ്പെട്ട ഒരു ക്യാബിനിൽ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നു.

മിയയുടെ അമിതമായ ഹെറോയിൻ ഉപയോഗം ഇല്ലാതാക്കാനാണ് അവർ പട്ടണത്തിൽ നിന്നും ദൂരെയുള്ള ഈ സ്ഥലം തിരഞ്ഞെടുത്തത്. അവളുടെ ഡ്രഗ്സ് ഉപയോഗം നിർത്തുന്നത് വരെ അവിടെ നിൽക്കുമെന്നും അവർ പദ്ധതിയിട്ടു. കുറച്ച് കഴിഞ്ഞു അവിടുത്തെ ബേസ്മെന്റിൽ നിന്നും ചത്ത മൃഗങ്ങളെ കെട്ടിത്തൂക്കി ഇട്ടിരിക്കുത്തതായി അവർ കാണുന്നു. അവിടെ നിന്നും പുരാതന ബാധ ഒഴിപ്പിക്കൽ പുസ്തകങ്ങളും അവരുടെ ശ്രദ്ധയിൽ പെടുന്നു. പിന്നീട് അവിടെ നടക്കുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് കഥ.

ഈവിൾ ഡെഡ്   ഫ്രാഞ്ചൈസിയിലെ നാലാമത്തെ സിനിമയാണിത്. ഇത് ഒറിജിനൽ ദ ഈവിൾ ഡെഡിന്റെ (1981) ഒരു ഫങ്ഷണൽ റീമേക്ക് കൂടി യാണ്. എന്തിരുന്നാലും കാണുന്ന പ്രേക്ഷകന് ഒരുപാട് പുതുമ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പേടിപ്പെടുത്തുന്ന ഒരുപാട് വയലൻസ് രംഗങ്ങളാൽ സമ്പന്നമാണ് ഈ സിനിമ കുട്ടികളും മനകട്ടി ഇല്ലാത്തവരും പൂർണമായും ഈ സിനിമ കാണുന്നത് ഒഴിവാക്കുക.