EUROTRIP – യൂറോട്രിപ്പ് (2004)

ടീം GOAT റിലീസ് : 228
EUROTRIP – യൂറോട്രിപ്പ് (2004) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Jeff Schaffer, Alec Berg, David Mandel
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ കോമഡി, അഡ്വഞ്ചർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സ്കോട്ടി കാമുകിയുമായി ബ്രേക്കപ്പ് ആയ സങ്കടത്തിൽ ഇരിക്കുകയാണ്... അന്ന് ഒരു പാർട്ടിയിൽ കുടിച്ചു പൂസായി വീട്ടിലെത്തിയ അവൻ ജർമനിയിലുള്ള തന്റെ Pen Pal ആയ അഥവാ ചാറ്റിംഗിലൂടെ മാത്രം പരിചയമുള്ള മൈക്കിന്റെ ഇമെയിൽ വായിച്ച് തെറ്റിദ്ധാരണ ഉണ്ടായി ബ്ലോക്ക്‌ ചെയ്യുന്നു... പിറ്റേന്നാണ് Mike എന്നല്ല Mieke എന്നാണ് ശരിക്കും ഉച്ഛരിക്കേണ്ടതെന്നും അത് ജർമനിയിൽ സാധാരണയായി പെൺകുട്ടികൾക്കിടുന്ന പേരാണെന്നും അവനു മനസ്സിലാക്കുന്നത്... അപ്പോഴേക്കും Meike അവനെ തിരിച്ചും ബ്ലോക്ക്‌ ചെയ്തിരുന്നു.

ആകെ തലപെരുത്ത സ്കോട്ടി അപ്പോൾ തന്നെ മുൻപിൻ നോക്കാതെ ജർമനിയിൽ പോയി അവളെ നേരിൽക്കാണാൻ തീരുമാനിച്ചു... ട്രിപ്പടിക്കാമെന്നു വിചാരിച്ച് അവന്റെ 3 ചങ്കുകളും ഒപ്പംകൂടി... തുടർന്ന് പല അമളികളിലും ചെന്നുചാടുന്ന അവരുടെ യാത്ര ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ബെർലിൻ, റോം തുടങ്ങി യൂറോപ്പിന്റെ പല ഭാഗങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണമായി മാറുന്നു.

ഒന്നര മണിക്കൂർ പൂർണ്ണമായി ആർത്തുല്ലസിക്കാൻ പാകത്തിനുള്ള രസകരമായ ഒരു thrill ride ആണ് ഈ സിനിമ... Matt Damonന്റെ കാമിയോ, 'Scotty doesn't know' സോങ്, ട്രെയിനിലെ അപരിചിതൻ,മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസ്‌, ബ്രാറ്റിസ്ലാവ, Absinthe, വത്തിക്കാനിലെ പോപ്പ്... അങ്ങനെയങ്ങനെ ഒരിക്കൽ കണ്ടവർ മറക്കാത്ത ഒട്ടേറെ സീനുകൾ സിനിമയിലുണ്ട്... American Pie പോലുള്ള adult comedy സിനിമകൾ ആസ്വദിക്കുന്നവരാണെങ്കിൽ ഇതുകണ്ടിട്ട് ചിരിച്ചുചിരിച്ച് നിങ്ങളുടെ ഊപ്പാടിളകുമെന്ന് തീർച്ച.