| ഭാഷ | കന്നഡ |
|---|---|
| സംവിധാനം | Punit Rangaswamy |
| പരിഭാഷ | അനന്തു ജെ എസ്, മുനവ്വർ കെ എം ആർ |
| ജോണർ | റൊമാൻസ്, ത്രില്ലർ |
കർണാടക സ്വദേശിയായ ഒരു സാധാരണ ടാക്സി ഡ്രൈവർ ഹരീഷും, തമിഴ്‌നാട്ടിലെ സമ്പന്ന കുടുംബത്തിൽ നിന്നുള്ള രേവതിയും തമ്മിൽ പ്രണയത്തിലാണ്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇരുവരും ഒളിച്ചോടി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.
അതിനായി അവർ കണ്ടുമുട്ടാൻ തിരഞ്ഞെടുക്കുന്ന ദിവസം വളരെ അസാധാരണമായ ഒന്നായിരുന്നു. കുപ്രസിദ്ധ കൊള്ളക്കാരനായ വീരപ്പനെ പിടികൂടാനുള്ള 'ഓപ്പറേഷൻ കൊക്കൂൺ' എന്ന വലിയ പോലീസ് ദൗത്യം നടക്കുന്ന അതേ രാത്രിയായിരുന്നു അത്. ആ പ്രദേശം മുഴുവൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും പോലീസിന്റെയും കനത്ത നിരീക്ഷണത്തിലായിരുന്നു.
തങ്ങളുടെ പ്രണയം മാത്രം ലക്ഷ്യമാക്കി എത്തുന്ന ഹരീഷും രേവതിയും, അവരറിയാതെ തന്നെ ഈ വലിയ ഓപ്പറേഷന്റെയും, അവിടെ നടക്കുന്ന മറ്റ് കുറ്റകൃത്യങ്ങളുടെയും നടുവിലേക്കാണ് ചെന്നുപെടുന്നത്. ഒരുമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന അവർ, ആ രാത്രിയിൽ അതിജീവനത്തിനായി നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രധാന പ്രമേയം.