ELITE SEASON 1 – എലൈറ്റ് സീസൺ 1 (2018)

ടീം GOAT റിലീസ് : 106
ELITE SEASON 1 – എലൈറ്റ് സീസൺ 1 (2018) poster
ഭാഷ സ്പാനിഷ്
സംവിധാനം Darío Madrona, Carlos Montero
പരിഭാഷ സിറാജ് റഹ്‌മാൻ, അൽ നോളൻ, ശ്രീകേഷ് പി എം, സിയാദ് സാദിഖ്‌, ഷാനിത, ആൽബിൻ, വൈഷ്ണവ്
ജോണർ ടീൻ, ക്രൈം, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ചില സീരീസുകൾ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്കേറെ പ്രിയപ്പെട്ടവനായി മാറുവാറുണ്ട്. അതുപോലെയാണ് എലൈറ്റിലെ ഈ സുഹൃത്തുക്കളും.

അതിസമ്പന്നരായ വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു ഇന്റർനാഷണൽ സ്കൂളിലേക്ക് സാധാരക്കാരായ മൂന്ന് വിദ്യാർത്ഥികൾ സ്പെഷ്യൽ സ്കോളർഷിപ്പുമായി പഠിക്കുവാനെത്തുന്നു. ശേഷം, അവരുടെ സ്കൂളിലും കുടുംബത്തിലും വ്യക്തിജീവിതത്തിലും സംഭവിക്കുന്നത് കുറെയെ അപ്രതീക്ഷിത മുഹൂർത്തങ്ങളാണ്.സീസൺ 1 തുടങ്ങുന്നത് സ്കൂളിൽ നടന്നിട്ടുള്ള ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഓഫീസർ ഓരോ പേരെയും ചോദ്യം ചെയ്യുന്നത് മുതലാണ്. ഒരു ഘട്ടത്തിൽ മരിച്ചത് ആരാണെന്ന് നമ്മൾ അറിയുന്നുണ്ടെങ്കിലും ആര് എന്തിന് ആ കൊലപാതകം ചെയ്തു എന്ന സസ്പെൻസ് സീസണിൽ ഉടനീളം നിലനിർത്തുന്നുണ്ട്.

പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരുമ്പോൾ അവരെ കൃത്യമായി തന്നെ പ്ലേസ് ചെയ്യാൻ ഈ സീരിസിന് പറ്റുന്നുണ്ട്. അതൊരു വലിയ കാര്യമായി തന്നെ തോന്നി.സംഭവം സ്‌കൂൾപിള്ളേരുടെ കഥയാണെങ്കിലും, സീനുകൾ കുറച്ചധികം ഉണ്ട്. മണി ഹൈസ്റ്റ് ലെ ഡെൻവർ , റിയോ , അലിസൺ പാർക്കർ എന്നീ റോളുകൾ ചെയ്ത ആക്ടേഴ്സ് ഇതിലും മെയിൻ റോളുകളിലുണ്ട്.

ടീൻ ഡ്രാമ എന്നു തോന്നുമെങ്കിലും എലൈറ്റ് ഗംഭീരമായ ഒരു ത്രില്ലെർ ആണ്. ഇതിൽ ഉള്ളു തൊടുന്ന സൗഹൃദം, പ്രണയം, കുടുംബം, വിശ്വാസം, ചതി, പക, നിസ്സഹായത അങ്ങനെയങ്ങനെ ഒരുപാട്‌ മുഹൂർത്തങ്ങൾ കടന്നു പോവുന്നുണ്ട്.