| ഭാഷ | ഹിന്ദി |
|---|---|
| സംവിധാനം | Mohit Suri |
| പരിഭാഷ | ആദിത്ത് |
| Genre | Action, Crime, Romance, Thriller |
2014-ൽ പുറത്തിറങ്ങിയ 'ഏക് വില്ലൻ' എന്ന ചിത്രത്തിന്റെ തുടർച്ചയായി മോഹിത് സൂരി സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറാണ് 'ഏക് വില്ലൻ റിട്ടേൺസ്'. ജോൺ എബ്രഹാം, അർജുൻ കപൂർ, ദിഷ പടാനി, താര സുതാരിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
മുംബൈ നഗരത്തിൽ പ്രണയം നിരസിക്കുന്ന സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ കൊലപാതകങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ജോൺ എബ്രഹാം, അർജുൻ കപൂർ എന്നിവരുടെ കഥാപാത്രങ്ങളുടെ സമാന്തര ജീവിതങ്ങളിലൂടെ മുന്നോട്ട് പോകുന്ന സിനിമ.
ഇതിൽ ആരാണ് നായകൻ, ആരാണ് യഥാർത്ഥ വില്ലൻ എന്ന സസ്പെൻസ് അവസാനം വരെ നിലനിർത്തുന്നു. പ്രണയവും പ്രതികാരവും നിഗൂഢതകളും നിറഞ്ഞ ഒരു ത്രില്ലർ അനുഭവമാണ് ഈ ചിത്രം.

