EIGHT BELOW – എയ്റ്റ് ബിലോ (2006)

ടീം GOAT റിലീസ് : 80
EIGHT BELOW – എയ്റ്റ് ബിലോ (2006) poster

പോസ്റ്റർ: DEEKEY

ഭാഷ ഇംഗ്ലീഷ്
സംവിധാനം Frank Marshall
പരിഭാഷ ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു
ജോണർ അഡ്വഞ്ചർ, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

നായ്ക്കൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രങ്ങൾ അധികവും മനസ്സിനെ തൊട്ടുണർത്തുന്നവയാണ്... ഹാച്ചിക്കോ , എ ഡോഗ്സ് പർപ്പസ് , ടോഗോ തുടങ്ങിയവയൊക്കെ ഉദാഹരണം... അതേ ഗണത്തിൽപെടുത്താവുന്ന ചിത്രമാണിത്... 1958ൽ അന്റാർട്ടിക്കയിലെ ജാപ്പനീസ് സംഘത്തിന്റെ അനുഭവങ്ങൾ പിന്നീട് അന്റാർട്ടിക്ക എന്ന പേരിൽ സിനിമയാക്കപ്പെട്ടു... ഇതിന്റെ അമേരിക്കൻ റീമേക്കാണ് എയ്റ്റ് ബിലോ.

അന്റാർട്ടിക്കയിലെ അമേരിക്കൻ പഠനസംഘത്തിലെ ഗൈഡാണ് ജെറി ഷെപാർഡ് ... അവിടത്തെ 8 നായ്ക്കളെ സ്വന്തം മക്കളെപോലെയാണ് അയാൾ നോക്കുന്നത്... ഒരു മീറ്റെറിന്റെ തേടിയുള്ള പര്യവേഷണത്തിനിടെ ജെറിക്കും കൂടെയുള്ള ഡോക്ടറിനും സാരമായി പരിക്കേൽക്കുന്നു... കാലാവസ്ഥകൂടി മോശമായതോടെ സംഘത്തിന് സ്റ്റേഷൻ ഉപേക്ഷിക്കേണ്ടി വരുന്നു... ഹെലികോപ്റ്ററിൽ സ്ഥലമില്ലാത്തതിനാൽ നായ്ക്കളെ രണ്ടാമതുവന്നു കൊണ്ടുപോകാമെന്ന് അവർ തീരുമാനിക്കുന്നു... എന്നാൽ കൊടുംകാറ്റ് ശക്തമായതോടെ അവർക്ക് തിരികെവരാൻ കഴിയുന്നില്ല.

മാസങ്ങൾ പിന്നിട്ടിട്ടും ജെറിക്ക് ഈ സംഭവങ്ങൾ മറക്കാനാകുന്നില്ല... ഏതു വിധേനയും തിരികെ അന്റാർട്ടിക്കയിലെത്താൻ അയാൾ ശ്രമിക്കുന്നു... ഇതേ സമയം കൊടുംമഞ്ഞിൽ കാര്യമായി ആഹാരമില്ലാതെ നിലനിൽപ്പിനായി പോരാടുന്ന നായ്ക്കൾ അസാമാന്യമായ ബുദ്ധിസാമർഥ്യമാണ് കാഴ്ചവെക്കുന്നത്.

നമ്മെ വികാരാധീനരാക്കാൻ ഡയലോഗുകളുടെ ആവശ്യമില്ലെന്ന് ചിത്രത്തിലെ ചില സീനുകൾ തെളിയിക്കുന്നു... പ്രത്യേകിച്ച് ക്ലൈമാക്സൊക്കെ വല്ലാത്ത ഫീലാണ്... മൺമറഞ്ഞ നടൻ പോൾ വോക്കർ പ്രധാനവേഷത്തിലെത്തുന്നു... എന്നാൽ മാക്സ് എന്നും മായ എന്നും പേരുള്ള 2 ഹസ്കികളാണ് കഥയിലെ യഥാർത്ഥ ഹീറോസ്.

മായ , മാക്സ് , ഷോർട്ടി , ഡിവേ , ട്രൂമാൻ , ഷാഡോ , ബക്ക് & ഓൾഡ് ജാക്ക്.