ഭാഷ | കൻ്റോണീസ് |
---|---|
സംവിധാനം | Sammo Kam-Bo Hung |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, വാർ |
1987ല്‍ പുറത്തിറങ്ങിയ ഒരു ചൈനീസ് ആക്ഷന്‍, വാര്‍ മൂവിയാണ് Eastern Condors.
വര്‍ഷങ്ങള്‍ക്ക് മുന്നേ അമേരിക്കന്‍ സൈനികര്‍ക്ക് സംഭവിച്ച ഒരു പിഴവ് പരിഹരിക്കാന്‍, ചൈനീസ് അമേരിക്കന്‍ സൈനിക ഉദ്ദ്യോഗസ്ഥനായ കേണല്‍ ലാമും, മിടുക്കരായ ഏതാനും ജയില്‍പുള്ളികളും വിയറ്റ്നാമിലേക്ക് പോകുന്നു.
പക്ഷേ അവര്‍ പ്രതീക്ഷിച്ചതുപോലായിരുന്നില്ല കാര്യങ്ങള്‍.
അവര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളെയായിരുന്നു.
107 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ Sammo Hung, Yuen Biao തുടങ്ങിയവരുടെ
ഒന്നാന്തരം ഫൈറ്റിങ്ങും, യുദ്ധരംഗങ്ങളും, അല്‍പ്പം കോമഡിയുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രം അക്ഷന്‍ സിനിമാ പ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെയാണ്.