ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Rajkumar Hirani |
പരിഭാഷ | അനന്തു പ്രസാദ്, ശ്രീകേഷ് പി എം, പാച്ചു പാച്ചൂസ്, അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | റൊമാൻസ്, കോമഡി |
സംവിധാനം ചെയ്ത സിനിമകൾ എല്ലാം മികച്ചതാക്കിയ ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായ Raj Kumar Hirani യുടെ ഏറ്റവും പുതിയ സംവിധാന സംരഭം ഒപ്പം നായകനായി SRK.എന്നിലെ പ്രേഷകന് ഇതിൽപരം പ്രതീക്ഷ വെക്കാനായി കൂടുതൽ ഒന്നും തന്നെ വേണ്ടായിരുന്നു.വൻ സംഭവം അല്ലേലും മികച്ച ഒരു സിനിമ അനുഭവം പ്രതീക്ഷിച്ചു പോയ എനിക്ക് കോമഡിയും അല്പം ത്രില്ലിങ്ങും ഇമോഷണലുമായ ഒരു Ride എക്സ്പീരിയൻസ്ആയിരുന്നു Dunki എന്ന സിനിമ.
ലണ്ടൻ എന്ന സ്വപ്ന നഗരത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പഞ്ചാബിലെ ഒരു ഗ്രാമത്തിലെ കുറച്ചു പേർ അവരിലേക്ക് എത്തി ചേരുന്ന ഹാർഡി എന്ന വ്യക്തി,തുടർന്ന് അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്താൻ ശ്രമിക്കുന്ന ശ്രമങ്ങളും അതിനിടയിൽ സംഭവിക്കുന്ന രസകരവുമായ സംഭവങ്ങളും മറ്റും പറഞ്ഞു പോകുകയാണ് സിനിമ.
ഏതൊരാൾക്കും പ്രെഡിക്റ്റ് ചെയ്യൻ പറ്റുന്ന സ്റ്റോറി ലൈൻ ആണ് സിനിമ ഫോളോ ചെയ്യുന്നത്,അത്തരം ഒരു Usual പ്ലോട്ടിൽ രാജ് കുമാർ ഹിറാനിയുടെ മികച്ച മേക്കിങ് ചേർത്ത് നല്ല രീതിയിൽ Execute ചെയ്തിട്ടുണ്ട്.പ്രവചിക്കാൻ കഴിയുന്നതും അല്ലാത്തതുമായ ഒരുപാട് Events സിനിമയിൽ ഉണ്ടേലും ഒരു തരത്തിലും ആദ്യാവസാനം വരെ എവിടെയും മടുപ്പ് തരുന്നില്ല.മേക്കിങ് എന്ന പാർട്ട് കഴിഞ്ഞാൽ കഥാപാത്രങ്ങളുടെ പെർഫോമൻസ് ആണ് എടുത്തു പറയേണ്ടത്,കേന്ദ്ര കഥാപാത്രങ്ങൾ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.അതിപ്പോ കോമഡി ആണേലും ഇമോഷണൽ സീൻസ് ആണേലും നല്ല രീതിയിൽ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.അതിൽ എനിക്ക് എടുത്തു പറയാൻ തോന്നുന്ന ഒരു പെർഫോമൻസ് Vicky Kaushal ന്റെയാണ്.അധിക സമയം ഇല്ലേൽ പോലും കിട്ടിയ സ്പേസ് നന്നായി ചെയ്ത് വെച്ചിട്ടുണ്ട്.Pritam ന്റെ മ്യൂസിക് സൈഡ് സിനിമയെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്ത് പോവുന്നുണ്ട്.സിറ്റുവേഷൻ നിലയിൽ വന്ന് പോവുന്ന സോങ്‌സ് എല്ലാം നൈസ്.ടെക്നിക്കൽ വശം എടുത്താൽ നെഗറ്റീവ് ഉം പോസിറ്റീവ് ഉം ഒരുപോലെ തോന്നി.അതിൽ മികച്ച ഫ്രെയിംസ് അടങ്ങിയ dop, Editing, sound department ഒക്കെ മികവ് പുലർത്തി.
മൊത്തത്തിൽ നല്ലൊരു സിനിമ അനുഭവം തന്നെയാണ് Dunki.ചെറിയ നെഗറ്റീവ്സ് ഒക്കെ ഉണ്ടേൽ തന്നെ മികച്ച രീതിയിൽ WORKOUT ആയ സിറ്റുവേഷൻ കോമഡികൾ അതുപോലെ ചെറിയ സമയം കൊണ്ട് പോലും ഫീൽ ആക്കിയ ഇമോഷണൽ ട്രാക്ക് അങ്ങനെ കുറേ Well executed ആയുള്ള സംഭവങ്ങൾ ഉള്ളത് കൊണ്ട് ബാക്കി ഒക്കെ കവർ ചെയ്ത് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റിയ സിനിമയായി മാറുകയാണ് രാജ്‌കുമാർ ഹിറാണിയുടെ DUNKI.