ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Yuen Woo-Ping |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, കോമഡി |
1978ല്‍ yuen woo ping ന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജാക്കിചാന്‍ സിനിമയാണ് ഡ്രങ്കണ്‍ മാസ്റ്റര്‍.
കുങ്ഫു മാസ്റ്ററായ വോങ്ങിന്റെ തല തെറിച്ച മകനാണ് വോങ് ഫൈ ഹങ് (ജാക്കിചാന്‍). മകനെ നേരെയാക്കാന്‍ എത്ര ശ്രമിച്ചിട്ടും ഫലം കാണാത്തത് കൊണ്ട്, കുങ്ഫുവില്‍ അഗ്രകണ്യനും അല്‍പ്പം കിറുക്കനുമായ സോ ഹായ് ചി യെ, പിതാവ് വോങ് പണം കൊടുത്ത് വരുത്തുന്നു.
സോഹായ് ചിയും വോങ് ഫൈ ഹങും തമ്മിലുള്ള രംഗങ്ങള്‍ വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇതിലെ ആക്ഷന്‍ രംഗങ്ങളും ഗംഭീരമാണ്.
ഈ സിനിമയുടെ വിജയത്തെ തുടര്‍ന്ന് 1994 ല്‍ ഇതിന്റെ ഒരു സീക്വലും ഇറങ്ങിയുട്ടുണ്ട്. ജാക്കിചാന്റെ എക്കാലത്തെയും മികച്ച സിനിമകള്‍ എടുത്താല്‍ മുന്‍പന്തിയില്‍ വരുന്നതാണ് ഈ ചിത്രം.