ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Lee Byeong-heon, Sharon S. Park |
പരിഭാഷ | ഷാഫി വെൽഫെയർ, സാരംഗ് ആർ എൻ, അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | സ്പോർട്സ്, കോമഡി |
നിങ്ങൾ ഒരു ഫുട്ബോൾ പ്രേമി ആണെങ്കിൽ തീർച്ചയായും ഈ ചിത്രം കണ്ടിരിക്കണം. ഈ അടുത്ത് വന്ന നല്ലൊരു സ്പോർട്സ് കോമഡി ഡ്രാമ മൂവി തന്നെയാണിത്
ഫുട്ബോൾ പ്ലേയർ ആയ യൂൺ ഹോങ് ഡെ മത്സര ശേഷം മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുകയും തുടർന്ന് ഡിസിപ്ലിൻ ഇല്ലാത്തതുകൊണ്ട് ഹോംലസ് ഫുട്ബോൾ (വീടില്ലാത്തവർക്ക് വേണ്ടിയുള്ള ഫുട്ബോൾ മത്സരം) വേൾഡ്കപ്പിനുള്ള ഫുട്ബോൾ ടീമിൻ്റെ പരിശീകനാകേണ്ടി വരുകയും ചെയ്യുന്നു. Football എന്നാൽ എന്താണെന്ന് പോലും അറിയാത്തവർക്ക് കോച്ച് ആയി മാറുകയാണ് നമ്മുടെ നായകൻ പിന്നീട്. ശേഷം എന്തൊക്കെ അവരുമായി നടക്കുന്നു , മത്സരിക്കാൻ പോകുന്നു എന്നതെല്ലാം നർമവും ഇമോഷൻസും ചേർന്ന് കാണിക്കുന്ന നല്ലൊരു ഫീൽ ഗുഡ് ചിത്രമാണ് - ഡ്രീം.
നായകനും , നായികയുടെയും പ്രകടനം നന്നായിരുന്നു. ഫുട്ബോൾ ടീമിലെ കളിക്കാരെ അവതരിപ്പിച്ച സഹ നടന്മാരുമെല്ലാം മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.ക്ലൈമാക്സ് ഒക്കെ നല്ലൊരു ഫീലാണ് ചിത്രം സമ്മാനിക്കുന്നത്.